പത്തനംതിട്ട: നിയന്ത്രണം വിട്ട ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടയിൽ പാഞ്ഞുകയറി. എം സി റോഡിൽ കുരമ്പാല അടൂർ റൂട്ടിൽ പാറമുക്ക് ജംഗ്ഷനിലാണ് വാഹനാപകടം. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
പന്തളം ഭാഗത്ത് നിന്നും വന്ന താർ ജീപ്പ് നിയന്ത്രണം വിട്ട് അടൂർ ഭാഗത്ത് നിന്നും വന്ന രണ്ട് സ്കൂട്ടറുകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. ആദ്യം ഒരു കാറില്‍ ഇടിച്ച ജീപ്പ്, തുടര്‍ന്ന് ഒരു സ്ത്രീ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചിട്ടു, പിന്നാലെ ഒരു മോട്ടോര്‍ ബൈക്കിലും ഇടിച്ചു.
Also read-പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസിൽ രോഗിയുമായി പോയ ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു
ഇതിനുശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ജീപ്പ് ഓടിച്ചത് ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണെന്നാണ് വിവരം. ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടര്‍ യാത്രിക ആര്യ, ബൈക്ക് യാത്രക്കാരനായ കൊല്ലം സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികന്റെ തലയ്ക്ക് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Pathanamthitta, Seriously injured