ഇന്റർഫേസ് /വാർത്ത /Kerala / 'ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിച്ചവരാണ് തീവ്രവാദികള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം അനിസ്ലാമികം': ജിഫ്രി മുത്തുക്കോയ തങ്ങള്‍

'ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിച്ചവരാണ് തീവ്രവാദികള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം അനിസ്ലാമികം': ജിഫ്രി മുത്തുക്കോയ തങ്ങള്‍

മുസ്ലീം പേരുള്ള സംഘടനകളോ വ്യക്തകളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുത്

മുസ്ലീം പേരുള്ള സംഘടനകളോ വ്യക്തകളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുത്

മുസ്ലീം പേരുള്ള സംഘടനകളോ വ്യക്തകളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുത്

  • Share this:

കോഴിക്കോട്: ഖുര്‍ആനെ(Quran )തെറ്റായി വ്യാഖ്യാനിക്കുന്നവരാണ് മതത്തിന്റെ പേരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍(Jeffrey Muthukoya thangal,)ഒരു പദത്തിന് തന്നെ വിപുലമായ അര്‍ത്ഥങ്ങളുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍.

ഖുര്‍ആന്റെ ഒരു വരി വ്യഖ്യാനിക്കുമ്പോള്‍ അതിന്റെ സാഹചര്യം പൂര്‍ണ്ണമായി മനസ്സിലാക്കി മാത്രമേ ചെയ്യാനാവൂ. ജിഹാദ് വിമര്‍ശനവും വസ്തുതയും എന്ന പേരില്‍ സമസ്ത (Samastha സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.

'ഖുര്‍ആനില്‍ ബഹുദൈവാരാധകരെ വധിക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍ അത് പ്രവാചകന്റെ കാലത്ത് യുദ്ധ സമയത്ത് ഇറങ്ങിയ ഖുര്‍ആന്‍ സൂക്തമാണ്. അത് വെച്ച് എല്ലാ ബഹുദൈവാരാധകരെയും ഇല്ലാതാക്കണമെന്ന് പറയുന്നത് ശുദ്ധ വിഢിത്തമാണ്. ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നവരെ പ്രതിരോധിക്കുക മാത്രമാണ് അന്ന് മുസ്ലിംകള്‍ ചെയ്തത്. ആ സമയത്താണ് ഈ സൂക്തം ഇറങ്ങിയത്.'

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

'മതത്തില്‍ ബലാല്‍ക്കാരമില്ലെന്ന് ഖുര്‍ആന്‍ സൂക്തമുണ്ട്. സിറിയയില്‍ നിന്നും കച്ചവടത്തിനായി എത്തിയ ക്രിസ്ത്യാനികള്‍ രണ്ടു മുസ്ലിംകളെ മതം മാറ്റിയിരുന്നു. ഇത് അറിഞ്ഞ അനുചരന്‍മാര്‍ നബിയെ സമീപിച്ച് പരാതിപ്പെട്ടു. അവരെ തിരിച്ച് ഇസ്ലാമിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് ഖുര്‍ആനിലെ ഈ സൂക്തം പുറത്തിറങ്ങിയത്. ആരെയും നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് കൊണ്ടുവരരുതെന്ന്. മതം മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കുന്ന ഒന്നാണ്. നിര്‍ബന്ധിച്ച് ആരെയും മതം മറ്റാനാവില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.'

'ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇറങ്ങാനുള്ള സാഹചര്യം മനസ്സിലാകാതെ ഖുര്‍ആനെ വ്യാഖ്യാനിക്കാനാവില്ല. ഇങ്ങിനെ വ്യഖ്യാനിച്ചാല്‍ വലിയ അബദ്ധങ്ങളില്‍ ചെന്നു ചാടും. ഇതര മതവിശ്വാസികളോട് സമാധാനത്തോടെയും സഹവര്‍ത്തിത്തോടെ കഴിയാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. വിശ്വാസത്തെ ഹനിക്കാത്തവരോടും സ്വദേശത്ത് നിന്ന് ആട്ടിപ്പായിക്കാത്തവരോടും നിങ്ങള്‍ സഹവര്‍ത്തിത്തത്തോടെ പെരുമാറണമെന്നും ഗുണം ചെയ്യണമെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്.

'ഇസ്ലാമിന് മുമ്പ് തന്നെ അറബികളില്‍ വലിയ സാഹിത്യകാരന്‍മാരുണ്ടായിരുന്നു. അവരുടെ ഇടയിലേക്കാണ് ഖുര്‍ആന്‍ ഇറങ്ങിയത്. അതുകൊണ്ടുതന്നെ സാഹിത്യപ്രയോഗങ്ങളും ഖുര്‍ആന്‍ ഏറെയുണ്ട്. ഈ സാഹിത്യം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. പല അര്‍ത്ഥങ്ങളുള്ള വാക്കുകളെ ഒറ്റ അളവുകോല്‍ കൊണ്ട് അളക്കരുത്. അജ്ഞരായവരുടെ ഇത്തരം ഖുര്‍ആന്‍ പരിഭാഷകള്‍ മത തീവ്രവാദികള്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാ മതത്തിലും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ട്. അത് യഥാര്‍ത്ഥ മതം അല്ല. ഇവരെ ഒന്നായി എതിര്‍ക്കാനാണ് മത നേതാക്കന്‍മാര്‍ രംഗത്തുവരേണ്ടത്.

ലൗ ജിഹദും നാര്‍ക്കോട്ടിക് ജിഹാദും ഇസ്ലാമില്‍ ഇല്ല. മയക്കുമരുന്ന് ഇസ്ലാമിന് നിഷിദ്ധമാണ്. പിന്നെ എങ്ങിനെ ഇത് ഉപയോഗിച്ച് ജിഹാദിന് ഇസ്ലാം ശ്രമിക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനവും ഇസ്ലാമിന്റെ ലക്ഷ്യമല്ല. മുസ്ലീം പേരുള്ള സംഘടനകളോ വ്യക്തകളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുത്,'ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

സിഎസ്‌ഐ ബിഷപ്പ് റോയ്‌സ് മനോജ് വിക്ടര്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയവരും‍ സംസാരിച്ചു.

First published:

Tags: Samastha