കൊച്ചി: നാലു വര്‍ഷം മുന്‍പ് പത്തനംതിട്ട വെച്ചചൂച്ചിറയില് നിന്ന് കാണാതായ ജെസ്ന മരിയയെ(Jesna Maria) കണ്ടെത്താനായി സിബിഐ(CBI) ഇന്റര്‍പോള്‍ മുഖേനേ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായത്. ജെസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റര്‍പോളിന് കൈമാറി.
ജെസ്നയെ കാണാതായതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് മുതല്‍ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും ജസ്നയെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഇതോടെ 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
ജെസ്നയെ കണ്ടെത്താന്‍ സഹോദരന് ജെയ്സ് ജോണ്‍ ജയിംസ് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയില്‍ 2021 ഫെബ്രുവരി 19നാണു കോടതി കേസ് സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതുവരെ ജെസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യ ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘനത ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Also Read-CBI on Jesna Missing | ജസ്ന സിറിയയിലുണ്ടെന്ന വിവരം അടിസ്ഥാനരഹിതമെന്ന് സിബിഐ
തുടര്‍ന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ച പ്രകാരം സിബിഐ മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2018 മാര്‍ച്ച് 22ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്ന വീട്ടില്‍ നിന്ന് പോയത്. തുടര്‍ന്ന് തിരിച്ചുവരാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെച്ചൂച്ചിറ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ ജസ്നയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും ഏറ്റെടുക്കുകയായിരുന്നു.
ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ ഒരു വിവരവും ലഭിക്കാതെ വന്നോതോടെ കഴിഞ്ഞ സെപ്തംബറില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. പിന്നീട് ക്രൈംബ്രാഞ്ചിനും കൈമാറിയിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ബംഗളുരു, പൂനെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ജസ്നയെ കണ്ടുവെന്ന് വിവരം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cbi, Interpol, Jesna case, Jesna missing case