തിരുവനന്തപുരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പ്, അമ്മ മരിച്ചു പോയി എന്ന് വരെ കരുതി എന്നാൽ 12 വർഷത്തിനിപ്പുറത്തെക്ക് ഝാർഖണ്ഡ് സ്വദേശി മഹേഷിനു സ്വന്തം അമ്മയെ തിരിച്ചുകിട്ടി. മാനസിക പ്രശ്നങ്ങൾ കാരണം നാടുവിട്ട ദ്രൗപദിയെ കോട്ടയം അയർക്കുന്നത്തെ ആകാശപ്പറവകൾ എന്ന സ്ഥാപനമാണ് മഹേഷിന്റെ അരികിലെക്ക് എത്തിച്ചത്.
മഹേഷിന്റെ അമ്മ ദ്രൗപദി തൃശൂരിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് കോട്ടയം അയർക്കുന്നത്തുള്ള ആകാശപ്പറവകൾ എന്ന സ്ഥാപനത്തിലെക്ക് എത്തുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇവിടെ ആയിരുന്നു ദ്രൗപദിക്ക് ഓർമ്മകുയറവ് കാരണം സ്വന്തം സ്ഥലം ഏതാണെന്ന് പോലും പറയാൻ സാധിച്ചിരുന്നില്ല. പക്ഷേ ഇവിടുത്തെ പരിചരണത്തിന്റെ ഫലമായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തന്റെ സ്ഥലം ഝാർഖണ്ഡ് ആണ് എന്ന് ദ്രൗപദി പറയുന്നത്. ഇതിനെ തുടർന്ന് സ്ഥാപനത്തിന്റെ ഭാരവാഹികൾ അവിടെ അന്വേഷിച്ച് ദ്രൗപദിയുടെ മകനായ മഹേഷിനെ കണ്ടെത്തി വിവരമറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.