കണ്ണൂർ: ‘ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം’- ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്ത് ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചതാണിത്. കൊലപാതകത്തിന്‍റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുതെന്നും രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ടെന്നുമാണ് ജിജോ കുറിച്ചത്.
തങ്ങളിലൊരാൾ കൊല്ലപ്പെട്ടാൽ പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആർഎസ്എസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമെന്നുമാണ് ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ ഇരുപത് മിനിറ്റിനകം ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി.
ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ എഴുതി പോസ്റ്റ് ചെയ്തശേഷം ഡിലീറ്റ് ചെയ്ത കുറിപ്പിന്റെ പൂർണരൂപം
ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും
……ഉത്തരവാദി പാർട്ടി അല്ല …..
മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികൾ Rss ഉം മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്
-ഞങ്ങളുടെ കൊലപാതകത്തിന്‍റെ പാപക്കറ കൂടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു –
“ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷം പോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത് ”
സാമൂഹ്യ മാധ്യമങ്ങൾ വഴി വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം. ശൈലജ ടീച്ചറുടെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിന് എതിരെ ആണ് അധിക്ഷേപം. ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്നും ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Also Read- ‘ആകാശ് തില്ലങ്കേരിയ്ക്ക് സിപിഎമ്മുമായി ബന്ധമില്ല; ആരോപണങ്ങൾ പാർട്ടി പരിശോധിക്കും’; കെ.കെ ശൈലജ
രാഗിന്ദ് കാണിക്കാത്ത മറുപടി തിരിച്ചു കാണിക്കില്ലെന്ന് ആകാശ് തില്ലങ്കേരി പ്രതികരിച്ചു. അതേസമയം പാർട്ടിയാണ് വലുതെന്നും, പാർട്ടിയോടൊപ്പം ഉണ്ടാകുമെന്നുമാണ് ജയപ്രകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്.ആകാശിനെതിരെ ആദ്യം രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനായ രാഗിന്ദ് എ പി ആയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.