• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജിഷ്ണു പ്രണോയി കേസ്: മാനേജ്മെന്റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ഥികളെ തോല്‍പ്പിച്ചതായി പരാതി

News18 Malayalam
Updated: December 27, 2018, 8:00 AM IST
ജിഷ്ണു പ്രണോയി കേസ്: മാനേജ്മെന്റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ഥികളെ തോല്‍പ്പിച്ചതായി പരാതി
  • Share this:
തൃശ്ശൂര്‍: ജിഷ്ണു പ്രണോയി കേസില്‍ മാനേജ്മെന്റിനെതിരെ മൊഴി നല്‍കിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ചതായി പരാതി. വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനപൂര്‍വ്വം തോല്‍പ്പിച്ചിട്ടില്ലെന്നാണ് നെഹ്‌റു കോളേജിലെ അധ്യാപകരുടെ നിലപാട്.

കേസില്‍ സാക്ഷി പറഞ്ഞ ഡി ഫാം വിദ്യാര്‍ത്ഥികളായ അതുല്‍, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെ പ്രാക്ടികല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചെന്നാണ് പരാതി. തുടര്‍ച്ചയായി രണ്ടു വട്ടം പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിവരാവകാശ നിയമപ്രകാരം മാര്‍ക്ക് പരിശോധിച്ചു. ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി. മാര്‍ക്കുകള്‍ വെട്ടിതിരുത്തിയ നിലയിലാണ്.

Also Read: 'ഇത് കൊടുംചതി'; പൊട്ടിത്തെറിച്ച് കോവൂർ കുഞ്ഞുമോൻ

വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ആരോഗ്യസര്‍വ്വകലാശാല വിശദമായ അന്വേഷണം നടത്തി. വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചതാണെന്നും ഇവര്‍ക്ക് മറ്റൊരു കോളേജില്‍ വെച്ച് പ്രായോഗിക പരീക്ഷ നടത്തണമെന്നും അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Dont Miss: INL: എൽഡിഎഫിലേക്ക് കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം

എന്നാല്‍ മനപ്പൂര്‍വ്വം തോല്‍പ്പിച്ചതല്ലെന്നും തിയറി പരീക്ഷകളില്‍ അടക്കം ഈ വിദ്യാര്‍ത്ഥികളുടേത് മോശം പ്രകടമായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു. ഈ മാസം 31 ന് നാലാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍