മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമർപ്പിച്ചു. കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾ ഒഴിവാക്കി പാലക്കാട് കുമരനല്ലൂരിലെ കവിയുടെ വസതിയായ ദേവായനത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്.
മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്ക്കാരമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. ചൂഷണ വ്യവസ്ഥയെ തുറന്ന് കാണിയ്ക്കുന്നതായിരുന്നു അക്കിത്തത്തിൻ്റെ കവിതകൾ എന്നും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കമ്യൂണിസ്റ്റ് വിരുദ്ധമല്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ കെ ബാലൻ പുരസ്ക്കാരം സമർപ്പിച്ചു. പ്രശസ്ത കലിഗ്രാഫിസ്റ്റ് നാരായണ ഭട്ടതിരി പതിനഞ്ച് ഭാഷകളിൽ അക്കിത്തത്തിൻറെ പേര് ആലേഖനം ചെയ്ത ഷാൾ അണിയിച്ചു. എം ടി വാസുദേവൻനായർ, ജ്ഞാനപീഠ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ റായ്, ഇടി മുഹമ്മദ് ബഷീർ എം പി തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.