കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലവസരവും സ്റ്റെപ്പെന്റും; കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകള്‍ക്കും ആനുകൂല്യം
കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലവസരവും സ്റ്റെപ്പെന്റും; കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകള്‍ക്കും ആനുകൂല്യം
സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു
Last Updated :
Share this:
കല്‍പ്പറ്റ: വയനാട്ടില്‍(Wayanad) കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ്(Maoist) ലിജേഷിന് വീടും(Home) തൊഴിലവസരങ്ങളും(Job) സ്റ്റെപ്പെന്റും(stipend) മറ്റ് ജീവനോപാധികളും നല്കാന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്.
ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും. വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു.
കീഴടങ്ങാന്‍ താല്പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയേയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളേയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ (മാവോയിസ്റ്റ്) കബനിദളത്തിലെ ഡെപ്യൂട്ടി കമാന്റര്‍ ആയിരുന്ന പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമു (37) ഒക്ടോബര്‍ 25ന് രാത്രി പത്ത് മണിയോടെയാണ് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാരന്‍ മുമ്പാകെ കീഴടങ്ങിയത്. ഏഴു വര്‍ഷമായി മാവോയിസ്റ്റ് പ്രവര്‍ത്തനത്തിലായിരുന്ന ലിജേഷിന്റെ ഭാര്യയും മാവോയിസ്റ്റ് പ്രവര്‍ത്തകയാണ്. എന്നാല്‍ ഇവര്‍ കീഴടങ്ങിയിട്ടില്ല.
അഞ്ചു ലക്ഷം രൂപ വരെയാണ് കീഴടങ്ങുന്നവര്‍ക്ക് ലഭിക്കുക. സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.