കോഴിക്കോട്: മണ്ണും വെള്ളവും മലയും ചൂഷണം ചെയ്യുന്നവർക്കെതിരെ ഒരു കൊടിയുടെയും ബലമില്ലാതെ സമരം ചെയ്യുന്ന നിരവധിപേരുണ്ട് നമ്മുടെ നാട്ടില്‍.
ക്വാറിക്കാര്‍ ഒരു മല തന്നെ വിലക്കെടുത്ത് തകര്ക്കാനൊരുങ്ങിയപ്പോള് തെരവിലിറങ്ങിയതാണ് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടുമലയ്ക്ക് ചുറ്റും കഴിയുന്ന കുറെ മനുഷ്യര്‍. മൂന്ന് വര്‍ഷമായി ക്വാറി മാഫിയക്കെതിരെ സന്ധിയില്ലാ
സമരത്തിലാണ് ചെങ്ങോട്ട് മല സംരക്ഷണ സമിതി.
ടി പി രാജീവന്റെ 'കെ ടി എന്‍ കോട്ടൂര്‍; എഴുത്തും ജീവിതവും' എന്ന നോവലിലെ ചെങ്ങോട്ടുമല തന്നെ. എഴുത്തുകാരന് ടിപി രാജീവന്, കവി വീരാന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ സമരമുഖത്ത് സജീവമാണ്. എല്ലാ
രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി ക്വാറിക്കെതിരെ സമരം ചെയ്യുന്നുണ്ട്.
ഇവിടെ നിന്നാണ് ഒരു
ജനകീയ സ്ഥാനാര്‍ഥി ഉണ്ടായിരിക്കുന്നത്. ജോബി ചോലയ്ക്കല്‍ എന്ന സമരസമിതി പ്രവര്‍ത്തകനാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോട്ടൂര്‍ പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത്.
ചെങ്ങോട്ടുമല തകര്‍ത്ത് ഖനനം നടത്താന്‍ നീക്കം തുടങ്ങിയത് മുതല്‍ കോട്ടൂര്‍, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലെ ജനങ്ങള്‍ സമരത്തിലാണ്. കോട്ടൂര്‍ പഞ്ചായത്തിലെ ജനങ്ങളെയാണ് ഖനനം കാര്യമായി ബാധിക്കുക. എല്ഡിഎഫാണിവിടെ ഭരിക്കുന്നത്.
മഞ്ഞള്‍കൃഷിക്കെന്ന പേരില്‍ വാങ്ങിക്കൂട്ടിയ ഭൂമിയില്‍ ഡെല്‍റ്റ ഗ്രൂപ്പ് കരിങ്കല്‍ ഖനനമാണ് ലക്ഷ്യമിടുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് സംയുക്തസമരസമിതി സമരം തുടങ്ങിയത്. 3000ത്തോളം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ഖനന പദ്ധതിക്കെതിരെയുള്ള സമരമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് ജോബി ചോലയ്ക്കല്‍ പറഞ്ഞു.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായാണ് സമരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സിപിഎം ഇതില്‍ നിന്ന് മാറിയെന്നതിന്റെ സൂചനയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കെ പി ദാമോദരനെ പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായി ശ്രീരാജും മത്സരരംഗത്തുണ്ട്.
യുഡിഎഫിന് ഇവിടെ സ്ഥാനാര്‍ഥിയില്ല. പകരം ജോബിയെ പിന്തുണയ്ക്കും. കെ ടി എന്‍ കോട്ടൂരിന്റെ മണ്ണില്‍ ഹരിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ രാഷ്ട്രീയവൈരം മറന്ന് തനിക്ക് വേണ്ടി കൈകോര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ജോബി ചോലയ്ക്കല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.