• HOME
 • »
 • NEWS
 • »
 • kerala
 • »
 • ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു

ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, പി വി അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്തില്ല.

ഡോ. വി ശിവദാസൻ, ജോൺ ബ്രിട്ടാസ്

ഡോ. വി ശിവദാസൻ, ജോൺ ബ്രിട്ടാസ്

 • Share this:
  ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിൽ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മുന്നിലാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്‌തത്‌. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ പരിചിതമുഖമാണ് ബ്രിട്ടാസ്. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായാണ് ബ്രിട്ടാസ് ഡൽഹിയിലെത്തിയത്. രാജ്യതലസ്ഥാനത്ത് ജോലി തുടങ്ങിയ ബ്രിട്ടാസ് ആദ്യം റിപ്പോർട്ട്‌ ചെയ്തത് രാജ്യസഭയാണ്.

  സമരാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ രാജ്യസഭയിലേക്ക് എത്തുന്നത്. പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ ശിവദാസൻ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. രാജ്യത്തെ മൂന്ന് സംസ്ഥാനത്ത്‌ തടവിലിടപ്പെട്ട വിദ്യാർഥി നേതാവാണ് ശിവദാസൻ.

  അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, പി വി അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്തില്ല.

  Also Read-പി. കെ. വാര്യർ എന്ന സോഷ്യലിസ്റ്റ് പ്രചാരകനും ആയുർവേദം പഠിക്കാൻ ഉപദേശിച്ചയച്ച ഇഎംഎസ്സും

  ആയുർവേദാചാര്യൻ പത്മഭൂഷൺ ഡോ. പി.കെ.വാരിയർക്ക് ഇന്ന് നൂറാം പിറന്നാൾ


  ആയുർവേദാചാര്യൻ പത്മഭൂഷൺ ഡോ. പികെ വാരിയർക്ക് ഇടവത്തിലെ കാർത്തിക നാളായ ഇന്ന് നൂറാം പിറന്നാള്. കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാത്രമല്ല, ആയുർവേദത്തിൻ്റെ ഒന്നാകെ വളർച്ചയുടെയും വികാസത്തിന്റേയും ഒരു നൂറ്റാണ്ട് ആണ് പി.കെ. വാരിയരുടെ നൂറാം പിറന്നാളിലൂടെ ആഘോഷിക്കപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ രൂക്ഷമായ സമയം ആയതു കൊണ്ട് ഇന്നത്തെ ദിവസം കോട്ടക്കൽ ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ല.

  പന്നിയമ്പള്ളി കൃഷ്ണൻ കുട്ടി വാരിയർ എന്ന പേര് പികെ വാരിയർ എന്ന് ചുരുങ്ങിയപ്പോൾ വികസിച്ചത് ആയുർവേദവും കോട്ടക്കൽ ആര്യ വൈദ്യശാലയുമാണ്. ഇന്ന് ആയുർവേദം എന്നാല്‍ കോട്ടക്കലും, കോട്ടക്കൽ എന്നാല് പികെ വാരിയറുമാണ്. 1921 ൽ ജനനം. അച്ഛൻ കോടി തലപ്പണ ശ്രീധരൻ നമ്പൂതിരി, അമ്മ പാർവതി വാരസ്യാർ എന്ന കുഞ്ചി. അമ്മാവൻ വൈദ്യരത്‌നം പിഎസ് വാരിയർ. ആയുർവേദത്തിൻ്റെ തലവര തന്നെ മാറ്റി എഴുതിയ പികെ വാരിയർ, 1954 മുതൽ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനത്ത് ഉണ്ട്. ഇന്നും സ്ഥാപനത്തിലെ എല്ലാ തീരുമാനങ്ങളുടെയും അന്തിമ വാക്ക് ഇദ്ദേഹത്തിന്റെ തന്നെ.

  ആയുർവേദത്തിന്റെ അടിസ്ഥാന സത്തകൾ നില നിർത്തിക്കൊണ്ട് തന്നെ ആധുനികവൽക്കരണത്തെ ഒപ്പം കൂട്ടി പികെ വാരിയർ. ആധുനിക മരുന്ന് നിർമ്മാണ പ്ലാന്റുകളിൽ നിന്ന് കഷായവും തൈലവും ഭസ്മങ്ങളും ഗുളികയും ജെല്ലും ക്യാപ്സ്യൂളും ഒക്കെ ആയി വിപണിയിൽ എത്തി. കഴിക്കുന്നവരുടെ സൗകര്യം കൂടി പരിഗണിച്ച് എന്നാല് മരുന്നുകളുടെ നിലവാരം ഉറപ്പ് വരുത്തി ആയിരുന്നു ഈ തീരുമാനം. കോട്ടക്കലിന് പുറമെ കേരളത്തിലെ വിവിധ നഗരങ്ങളിലും ഡൽഹി, മുംബൈ, ബാംഗളൂർ തുടങ്ങി രാജ്യത്തെ പ്രധാന ഇടങ്ങളിലും ആയുർവേദ ആശുപത്രികൾ തുടങ്ങി. പ്രധാനമന്ത്രിമാർക്കും പ്രസിഡന്റുമാർക്കും ഒപ്പം കടൽ കടന്നെത്തുന്ന നിരവധി അനവധി രാജ്യങ്ങളിലെ ആളുകളും ആയുർവേദ ത്തിൻറെ മഹത്വം അറിഞ്ഞു,അവരുടെ ആയുർവേദവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും ദിക്കുകൾ കീഴടക്കി.
  Published by:Rajesh V
  First published: