കേരള കോൺഗ്രസ് ജേക്കബിൽ അനൂപ് ജേക്കബിനെതിരെ തുറന്ന യുദ്ധത്തിന് ചെയർമാൻ ജോണി നെല്ലൂർ 

ലെറ്റർപാഡ് ദുരുപയോഗിച്ചുവെന്ന് കാട്ടി കോടതിയെ സമീപിക്കാൻ അനൂപ് വിഭാഗം തീരുമാനിച്ചാൽ കാര്യങ്ങൾ കേരള കോൺഗ്രസ് എമ്മിലേതിന് സമാനമാകും

News18 Malayalam | news18
Updated: February 19, 2020, 12:48 PM IST
കേരള കോൺഗ്രസ് ജേക്കബിൽ അനൂപ് ജേക്കബിനെതിരെ തുറന്ന യുദ്ധത്തിന് ചെയർമാൻ ജോണി നെല്ലൂർ 
ലെറ്റർപാഡ് ദുരുപയോഗിച്ചുവെന്ന് കാട്ടി കോടതിയെ സമീപിക്കാൻ അനൂപ് വിഭാഗം തീരുമാനിച്ചാൽ കാര്യങ്ങൾ കേരള കോൺഗ്രസ് എമ്മിലേതിന് സമാനമാകും
  • News18
  • Last Updated: February 19, 2020, 12:48 PM IST
  • Share this:
കേരള കോൺഗ്രസ് ജോസഫ് വിഭാഗമായുമായി ലയിക്കാനുള്ള രാഷ്ട്രീയ നീക്കവുമായി കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പാർട്ടി ചെയർമാൻ ജോണി നെല്ലൂർ മുന്നോട്ട്. കൊല്ലം, തൃശൂർ, മലപ്പുറം ജില്ലാ ചുമതല സ്വന്തം അണികൾക്ക് നൽകിയതാകട്ടെ കേരളാ കോൺഗ്രസ് ജേക്കബിന്റെ ചെയർമാൻ എന്ന നിലയിലെ ജോണി നെല്ലൂരിന്റെ പേരിലെ ലെറ്റർ പാഡിലും.

കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ വലുപ്പമില്ലെങ്കിലും സാഹചര്യങ്ങൾ സമാനമാണ് കേരള കോൺഗ്രസ് ജേക്കബിലും. ചെയർമാൻ എന്ന നിലയിൽ പാർട്ടിയും കൊടിയും സ്വന്തമാക്കി മുന്നോട്ടുപോകാനാണ് ചെയർമാനായ ജോണി നെല്ലൂരിന്റെ നീക്കം. പാർടി ലെറ്റർപാഡ് ഉപയോഗിച്ച് കൊല്ലം, തൃശ്ശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ജോണി നെല്ലൂർ രൂപീകരിച്ചത് ഇതിന് തെളിവാണ്.റോയി ഉമ്മനെയാണ് കൊല്ലം ജില്ലയുടെ  പ്രസിഡന്റായി നിയമിച്ചത്.അനൂപ് ജേക്കബുമായി ചേർന്ന് വിമത നീക്കം നടത്തിയതിന് നിലവിലെ കമ്മിറ്റികൾ പിരിച്ചുവിട്ടുവെന്നാണ് നെല്ലൂരിന്റെ വിശദീകരണം.നിലവിലെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ ഒഴിവാക്കി പുതിയ പ്രസിഡന്റിനെ നിയമിക്കുകയും ചെയ്തു നെല്ലൂർ. പിജെ ജോസഫുമായി ജോണി നെല്ലൂർ ഒരുമിക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടികളെന്ന് വ്യക്തം. ജോസഫുമായി ലയിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് അനൂപ്. ഇതിനിടെ ജോസ് കെ മാണി അനൂപ് ജേക്കബ് ലയന ചർച്ചകളും ഉയരുന്നതായി സൂചനയുണ്ട് .

 
First published: February 19, 2020, 12:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading