• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു; യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവച്ചു

ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു; യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവച്ചു

നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും ദേശീയ കാഴ്ചപ്പാടുള്ള പുതിയ സെക്കുലർ പാർട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു

  • Share this:

    കോട്ടയം: കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകിയ കാലത്ത് ഉണ്ടായിരുന്ന സമീപനവും അംഗീകാരവും ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പറയുന്നു.

    നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും ദേശീയ കാഴ്ചപ്പാടുള്ള പുതിയ സെക്കുലർ പാർട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു. കാർഷിക വിളകൾക്ക് വില ലഭിക്കണം. റബറിനെ കാർഷിക വിളയായി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. നെല്ലിന്റെ സംഭരണ വില വർധിപ്പിക്കണം. കർഷകർക്ക് താങ്ങാകുന്ന പാർട്ടിയായിരിക്കും ഇതെന്നും ജോണി നെല്ലൂർ പറഞ്ഞു.

    Also Read- മന്ത്രിമാർ ഉൾപ്പെടുന്ന പ്രമുഖർ എഐ ക്യാമറയിൽ കുടുങ്ങിയാലും പിഴ വരില്ല

    കേരള കോൺ​ഗ്രസിലെ ഏതാനും നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. കേരള കോൺ​ഗ്രസിൽ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും പുതിയ പാർട്ടിയിൽ ചേർന്നേക്കും.

    Also Read- കേരളത്തിൽ എ ഐ ക്യാമറയുളള 726 ഇടങ്ങൾ അറിയാമോ?

    ഇതിനിടെ, ഈ മാസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി ജോണി നെല്ലൂരും കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.

    Published by:Rajesh V
    First published: