നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വര്‍ണക്കടത്ത്: ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം; 'ആശംസ'യുമായി ബിജെപി നേതാവ് വി വി രാജേഷ്

  സ്വര്‍ണക്കടത്ത്: ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം; 'ആശംസ'യുമായി ബിജെപി നേതാവ് വി വി രാജേഷ്

  സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇടപെടലുണ്ടായി എന്ന ആരോപണം നിഷേധിച്ച് അനീഷ് പി രാജന്‍ രംഗത്തുവന്നത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി. രാജനെ സ്ഥലം മാറ്റി. നാഗ്പുരിലേക്കാണ് അനീഷ് പി രാജനെ മാറ്റിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇടപെടലുണ്ടായി എന്ന ആരോപണം നിഷേധിച്ച് അനീഷ് പി രാജന്‍ രംഗത്തുവന്നത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.

   ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത്. പിന്നീട് പ്രതിപക്ഷത്തെ മറ്റു നേതാക്കളും ഇത് ആവര്‍ത്തിച്ചു. ഇതിനുപിന്നാലെ മാധ്യമ പ്രവര്‍ത്തകർ പ്രതികരണം ആരാഞ്ഞപ്പോഴാണ് ഇത്തരത്തില്‍ വിളി വന്നിട്ടില്ലെന്ന് അനീഷ് പി രാജന്‍ അറിയിച്ചത്.

   പിന്നാലെ അനീഷ് പി രാജന്‍ സിപിഎം ബന്ധമുള്ളയാളാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നു. ഇതിനു മറുപടി പറയാനില്ലെന്നായിരുന്നു അനീഷ് പി രാജന്റെ പ്രതികരണം. വിവാദത്തിനൊടുവിലാണ് സ്ഥലംമാറ്റം ലഭിച്ചത്.   TRENDING:Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]


   ഇതിനിടെ, അനീഷ് പി രാജന് 'ആശംസ' നേർന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് രംഗത്തെത്തി. ഉദ്യോഗസ്ഥന്റെ പേരുപറയാതെയായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. 'നാഗ്പൂർ മഹാരാഷ്ട്രയിലാണ്. അനന്തമായ പ്രവർത്തന സാധ്യതകളുള്ള സംസ്ഥാനമാണ്. നല്ല പ്രവർത്തന നാളുകൾ ആശംസിയ്ക്കുന്നു.'- ഇതായിരുന്നു രാജേഷിന്റെ പോസ്റ്റ്.
   Published by:Rajesh V
   First published:
   )}