സ്വർണക്കടത്ത് | ഇത് ഒരു ഒന്നൊന്നരം സ്ഥലം മാറ്റം; കസ്റ്റംസ് ജോയിന്റ് കമ്മീഷണറെ തിരുവനന്തപുരത്ത് നിന്ന് തട്ടിയത് നാഗ്പൂരിലേക്ക്

അനീഷ് പി രാജന്‍ സിപിഎം ബന്ധമുള്ളയാളാണെന്ന് ആക്ഷേപം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും ആരോപിക്കപ്പെട്ടു.

News18 Malayalam | news18
Updated: July 30, 2020, 6:14 PM IST
സ്വർണക്കടത്ത് |  ഇത് ഒരു ഒന്നൊന്നരം സ്ഥലം മാറ്റം; കസ്റ്റംസ് ജോയിന്റ് കമ്മീഷണറെ തിരുവനന്തപുരത്ത് നിന്ന് തട്ടിയത് നാഗ്പൂരിലേക്ക്
News18 Malayalam
  • News18
  • Last Updated: July 30, 2020, 6:14 PM IST
  • Share this:
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മീഷണർ അനീഷ് പി രാജനെ തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റിയത് നാഗ്പുരിലേക്ക്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി ഇടപെടലുണ്ടായി എന്ന ആരോപണം നിഷേധിച്ച് അനീഷ് പി രാജന്‍ രംഗത്തുവന്നിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് അനീഷ് പി രാജനെ നാഗ്പുരിലേക്ക് മാറ്റിയത്.

ധനകാര്യമന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ എത്രയും പെട്ടെന്ന് ഇപ്പോഴത്തെ ജോലിയിൽ നിന്ന് വിടുതി നേടി ഓഗസ്റ്റ് പത്തിനു മുമ്പ് പുതിയ സ്ഥലത്ത് ചേരണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.You may also like:കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം; 'ആശംസ'യുമായി ബിജെപി നേതാവ് വി വി രാജേഷ് [NEWS]ചിറ്റാർ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ [NEWS] നടന്‍ അനിൽ മുരളി അന്തരിച്ചു [NEWS]

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്ന ആരോപണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ആദ്യം ഉന്നയിച്ചത്. പിന്നീട് പ്രതിപക്ഷത്തെ മറ്റു നേതാക്കളും ഇത് ആവര്‍ത്തിച്ചു.

ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടു കിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും സമ്മർദമുണ്ടായിരുന്നോ എന്ന് രണ്ട് ടെലിവിഷൻ ചാനലുകളുടെ പ്രതിനിധികൾ ജൂലായ് ഏഴിന് അനീഷ് പി രാജൻ കൊച്ചിയിലെ ഓഫീസിൽ നിന്നുമിറങ്ങി വരുമ്പോൾ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ' മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ആരും വിളിച്ചില്ലെ'ന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ, ഇതിന് തൊട്ടു പിന്നാലെ അനീഷ് പി രാജന്‍ സിപിഎം ബന്ധമുള്ളയാളാണെന്ന് ആക്ഷേപം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും ആരോപിക്കപ്പെട്ടു. എന്നാൽ, ഈ ആരോപണങ്ങൾ സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ മറുപടി പറയാനില്ലെന്നായിരുന്നു അനീഷ് പി രാജന്റെ പ്രതികരണം.

ആരോപണങ്ങൾ കടുത്ത വിവാദത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ സ്ഥലംമാറ്റം.
Published by: Joys Joy
First published: July 30, 2020, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading