• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| സിന്ധുവിന്റെ ആത്മഹത്യ; ജോയിന്റ് RTOയെ വിളിച്ചുവരുത്തും; പരാതി ലഭിച്ചിരുന്നുവെന്ന് RTO

Suicide| സിന്ധുവിന്റെ ആത്മഹത്യ; ജോയിന്റ് RTOയെ വിളിച്ചുവരുത്തും; പരാതി ലഭിച്ചിരുന്നുവെന്ന് RTO

ഓഫീസിലെ അവസ്ഥയെ കുറിച്ച് സിന്ധുവിന്റെ നേരിട്ടുള്ള പരാതി ലഭിച്ചിരുന്നുവെന്ന് വയനാട് ആര്‍ടിഒ ഇ. മോഹന്‍ ദാസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ജോയിന്റ് ആര്‍ടിഒയെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചത്.

  • Share this:
വയനാട് (Wayanad) മാനന്തവാടി (Mananthavady) സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധുവിനെ (Sindhu) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജോയിന്റ് ആര്‍ടിഒയെ വിളിച്ച് വരുത്തും. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് മാനന്തവാടി ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചത്. ഓഫീസിലെ അവസ്ഥയെ കുറിച്ച് സിന്ധുവിന്റെ നേരിട്ടുള്ള പരാതി ലഭിച്ചിരുന്നുവെന്ന് വയനാട് ആര്‍ടിഒ ഇ. മോഹന്‍ ദാസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ജോയിന്റ് ആര്‍ടിഒയെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചത്.

മാനന്തവാടി സബ് ആര്‍ ടി ഓഫീസില്‍ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നായിരുന്നു സിന്ധു നേരിട്ടെത്തി ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി എഴുതിത്തന്നിരുന്നില്ലെന്നും ആര്‍ടിഒ അറിയിച്ചിട്ടുണ്ട്. സിന്ധു മരിക്കുന്നതിന്റെ മൂന്ന് ദിവസം മുന്നെയാണ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ ആര്‍ടി ഓഫീസില്‍ എത്തിയത്. മാനന്തവാടി ഓഫീസിലെ അവസ്ഥകളെ കുറിച്ച് വിവരിച്ചുകൊണ്ടുള്ള 23 പേജ് ഡയറിയും കുറിപ്പുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Related News- Suicide| 'കൈക്കൂലിക്ക് കൂട്ടുനിൽക്കാത്തതിനാൽ ഒറ്റപ്പെടുത്തി'; ആർ ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യയിൽ ബന്ധുക്കളുടെ ആരോപണം

സിന്ധുവിന് ഓഫീസില്‍ മാനസിക പീഡനമുണ്ടായെന്ന് ഇന്നലെ ബന്ധുക്കളും ആരോപിച്ചിരുന്നു. കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയം സിന്ധുവിന് ഉണ്ടായിരുന്നു. താന്‍ കൈകാര്യം ചെയ്തിരുന്ന ചില ഫയലുകള്‍ കാണാതായിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഓഫീസില്‍ ഒരു തരത്തിലുമുള്ള പ്രശ്‌നവും സിന്ധുവിന് ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞത്. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീണര്‍ ഇന്ന് കല്‍പ്പറ്റയിലെത്തും.

Related News- Suicide | മാനന്തവാടി ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ബുധനാഴ്ച രാവിലെ എട്ടോടെയാണ് മൂത്ത സഹോദരന്റെ വീട്ടില്‍ സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ സിന്ധു സഹോദരങ്ങളുടെ വീട്ടിലാണ് മാറിമാറി താമസിച്ചിരുന്നത്. ഒമ്പത് വര്‍ഷമായി മാനന്തവാടി ഓഫീസിലാണ് ശാരീരിക വെല്ലുവിളി നേരിടുന്ന സിന്ധു ജോലിചെയ്യുന്നത്. ആഗസ്തിയുടെയും പരേതയായ ആലീസിന്റെയും മകളാണ് സിന്ധു. മറ്റു സഹോദരങ്ങള്‍: ഷൈനി, ബിന്ദു.
Published by:Rajesh V
First published: