നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Joju George | ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

    Joju George | ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

    ഷാജഹാന്‍ അരുണ്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്

    • Share this:
    കൊച്ചി:നടന്‍ ജോജു ജോര്‍ജിന്റെ(Joju George ) വാഹനം തകര്‍ത്ത കേസിലെ 2 പ്രതികള്‍ക്ക് കൂടി ജാമ്യം. യൂത്ത് കോണ്‍ഗ്രസ്(Youth Congress) സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.

    ഉപാധികളോടെയാണ് കോടതി രണ്ട് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.37500 രൂപ വീതം പി വൈ ഷാജഹാനുംഅരുണ്‍ വര്‍ഗീസും കെട്ടിവെയ്ക്കണം. 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി വ്യവസ്ഥയായി വെച്ചിട്ടുണ്ട്. ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിയ്ക്കും.

    പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് കോടതി മാറ്റിയത്. കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണിയടക്കം 5 പേര്‍ക്ക് കോടതി നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു

    ഇന്ധനവില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ ആയിരുന്നു പ്രതിഷേധവുമായി ജോജു ജോര്‍ജ്ജ് രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്നാണ് ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു.

    ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. കേസില്‍ എട്ട് പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. വാഹനത്തിന്റെ ആകെ തുകയുടെ പകുതി ജാമ്യത്തിനായി കെട്ടിവെക്കണം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രതികളുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു

    ഒത്തുതീര്‍പ്പ് നീക്കം പരാജയപ്പെട്ടതോടെ ജോജുവിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും. ജോജു പിന്മാറിയത് സിപിഐമ്മിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

    പ്രതികളെ കൊണ്ട് കുറ്റം സമ്മതിക്കാന്‍ സിപിഐഎം നേതാക്കള്‍ ഇടപെട്ടു. ഒരു മന്ത്രി പോലീസ് സ്റ്റേഷനില്‍ വിളിച്ച് ഇക്കാര്യം സംസാരിച്ചതായും ടോണി ചമ്മണി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫിനെ കുറ്റം സമ്മതിക്കാന്‍ പോലീസ് നിര്‍ബന്ധിച്ച തായും ടോണി ചമ്മണി പറഞ്ഞിരുന്നു.കള്ള കേസാണ് പോലീസ് എടുത്തത്. നിയമം ദുരുപയോഗം ചെയ്തു. താന്‍ തെറ്റ് ചെയ്‌തെന്ന് പോലീസ് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ടോണി ചമ്മണി വ്യക്തമാക്കിയിരുന്നു.

    ജോജു മാപ്പ് പറയണം എന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.പോലീസ് നിയമം മറന്ന് പ്രവര്‍ത്തിക്കുകയാണ്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാതെ പോലീസ് രാഷ്ട്രീയം കളിക്കുകയാണ്. പൊലീസിനെതിരെ സമരം ശക്തമാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വ്യക്തമാക്കിയിട്ടുണ്ട്. സിനിമാവ്യവസായത്തിന് കോണ്‍ഗ്രസ് എതിരല്ല. ജോജു പറഞ്ഞത് സമരം പോക്രിത്തരം എന്നാണ്. വഴി തടഞ്ഞുകൊണ്ടുള്ള ഷൂട്ടിംഗ് പോക്രിത്തരം ആണോ എന്നും ഷിയാസ് ചോദിച്ചു
    Published by:Jayashankar AV
    First published:
    )}