സുഹൃത്ത് വിനായകനെ (Vinayakan) കണ്ടപ്പോൾ സിനിമാ സെറ്റിൽ നിന്നും സന്തോഷം കൊണ്ട് ഓടിച്ചെന്ന വീഡിയോ ആണ് താൻ LDF പ്രചാരണ പരിപാടിയിൽ പങ്കെടുത്തു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് ജോജു ജോർജ് (Joju George). തെറ്റിദ്ധാരണ പടർത്തുന്ന പ്രചരണങ്ങൾ തന്നെ മാനസികമായി തളർത്തുന്ന നിലയിലെത്തി എന്ന് ജോജു ചൂണ്ടിക്കാട്ടി.
കൊച്ചിയിൽ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടി തെരുവിൽ പെട്രോൾ വില വർധനയ്ക്കെതിരെ പ്രതിഷേധം നടത്തിയതിനെതിരെ ഗതാഗത കുരുക്കിൽ അകപ്പെട്ട ജോജു ജോർജ് പ്രതികരിച്ചത് വാർത്തയായിരുന്നു. ജോജുവിന്റെ പുത്തൻ കാർ സമരക്കാർ തല്ലിത്തകർക്കുകയും ചെയ്‌തു. ആ സംഭവം മുതൽ തന്നെ ലക്‌ഷ്യം വച്ചുള്ള ആക്രമണങ്ങൾ സജീവമാണെന്നും ജോജു. മനോരമയ്ക്ക് നൽകിയ പ്രതികരണത്തിൽ ജോജു പറഞ്ഞ വാക്കുകൾ ചുവടെ:
Also read: എൽഡിഎഫ് ജയം ഇലത്താളം കൊട്ടി ആഘോഷിച്ച് ജോജു; ഒപ്പം വിനായകനും; വൈറൽ വീഡിയോ"ഉറ്റചങ്ങാതിയെ പെട്ടെന്നു കണ്ടതിന്റെ സന്തോഷത്തിൽ ഓടിവന്നതാണ്. വിനായകൻ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. തമ്മിൽ കാണുമ്പോൾ ഒച്ചയിട്ടും കൈത്താളമടിച്ചും ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് ഞങ്ങൾ. മാത്രമല്ല ഒരു നടനെന്നതിലുപരി വിനായകനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അയാൾ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. ഞാനും അങ്ങനെ തന്നെ വന്നൊരാളാണ്.
ആ സൗഹൃദത്തിന്റെ തുടർച്ചയാണ് അവിടെ സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ ഔദ്യോഗിക സമ്മേളനമല്ല. എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്. ലാൽജോസ് സാറിന്റെ സിനിമയുടെ ഷൂട്ടിനിടെയാണ് ഇത് സംഭവിക്കുന്നത്. രാവിലെ പത്തു മണി മുതൽ ഞാൻ അവിടെ ഷൂട്ടിലുണ്ട്. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ ആകസ്മികമായി കണ്ടു. ആ സന്തോഷത്തിൽ ഓടിച്ചെന്നു. അവനൊപ്പം ഇലത്താളം വാങ്ങി കൊട്ടി. ഒരു മിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അവിടെ ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല," ജോജു പറഞ്ഞു.
ധരിച്ചിരുന്ന ഷർട്ടിന്റെ നിറം ചുവപ്പായതും വീഡിയോ പ്രചാരണത്തിന് ആക്കം കൂട്ടി. എന്നാൽ താൻ സിനിമയിൽ ഒരു പോലീസുകാരന്റെ വേഷത്തിലാണെന്നും, ആ ഗെറ്റപ്പിലാണ് വിനായകന്റെ അടുത്തേക്ക് ഓടിച്ചെന്നതെന്നും ജോജു പറഞ്ഞു.
Summary: Joju George clears the air on viral video of him during LDF campaign. The video had shown both Joju and actor Vinayakan in a jubilant mood while LDF was celebrating victory after bypoll results. Joju says the video was misconstrued and all he did was interacting with his friend Vinayakan while shooting for a Lal Jose movieഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.