സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ (Local Body Polls) കൊച്ചി കോർപറേഷനിൽ എൽഡിഎഫിന്റെ വിജയാഘോഷത്തിൽ പങ്കുചേർന്ന് നടന്മാരായ ജോജു ജോർജും (Joju George) വിനായകനും (Vinayakan).
വിനായകന്റെ ഡിവിഷനില്‍ എല്‍ഡിഎഫ് വിജയം കൈവരിച്ചതിന്റെ ആഘോഷ പ്രകടനങ്ങളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. വിജയാഘോഷം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് വിനായകനൊപ്പം ജോജുവും പങ്കുചേർന്നത്.
കെഎസ്ആർടിസി സ്റ്റാൻഡിൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു ജോജു. ഇതിനിടെയാണ് എൽഡിഎഫ് പ്രവർത്തകർക്കൊപ്പം ആഹ്ളാദപ്രകടനത്തിൽ വിനായകനെയും കണ്ടത്. പ്രകടനത്തിനടുത്തേക്ക് ചെന്ന ജോജുവിനോട് വിനായകൻ ഇലത്താളം കൊട്ടാൻ ആവശ്യപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
കൊച്ചി കോർപ്പറേഷൻ 63-ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐഎമ്മിന്റെ ബിന്ദു ശിവനാണ് വിജയിച്ചത്. എൽഡിഎഫിൻറെ സിറ്റിംഗ് സീറ്റ് ആണിത്. 687 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ബിന്ദു ശിവൻ ജയിച്ചത്. കൗണ്‍സിലറായിരുന്ന സിപിഐഎമ്മിലെ കെ കെ ശിവന് അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
Local Body Bypolls | തദ്ദേശ ഉപതെരഞ്ഞെടുപ്പ്: LDF-17; UDF-13; ഇടമലക്കുടിയില്‍ ബിജെപിസംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. 17 ഇടത്ത് LDF-ഉം 13 ഇടത്ത് യുഡിഎഫും വിജയിച്ചു. ഏക ഗോത്ര പഞ്ചായത്ത് ആയ ഇടമലക്കുടിയില്‍ ബിജെപിക്കാണ് വിജയം. പാലക്കാട് എരുമയൂരില്‍ സിപിഎം വിമതന് വിജയിച്ചു.
വോട്ടെടുപ്പ് നിര്‍ണ്ണായകമായിരുന്ന ഒരിടത്തും അത്ഭുതങ്ങള്‍ സംഭവിച്ചില്ല. എറണാകുളം ജില്ലയില്‍ വോട്ടെടുപ്പ് നടന്ന രണ്ടിടത്തും LDFന് ജയം. ഗാന്ധി നഗറില്‍ LDFലെ ബിന്ദു ശിവന് 687 വോട്ടിന് വിജയിച്ചതോടെ കോര്പ്പറേഷന് ഭരണം LDF അരക്കിട്ടുറപ്പിച്ചു. പിറവത്ത് LDFലെ അജേഷ് മനോഹറിന്റെ വിജയം 26 വോട്ടിന്. കോട്ടയത്ത് കാണക്കാരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ മാഞ്ഞൂരിലെ 12ആം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് ഡിവിഷനില്‍ 1490 വോട്ടാണ് എല്‍ഡിഎഫിലെ ക്ലൈനസ് റൊസാരിയോയുടെ ഭൂരിപക്ഷം. ജില്ലയില്‍ വോട്ടെടുപ്പ് നടന്ന നാലിടത്തും LDF-നാണ് ജയം.
തൃശൂരിലെ ഇരിങ്ങാലക്കുട നഗരസഭയിലും അട്ടിമറിയുണ്ടായില്ല. യുഡിഫിലെ മിനി ജോസ് ചാക്കോള വിജയിച്ചു. മലപ്പുറം ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ അഞ്ചും യുഡിഎഫ് വിജയിച്ചു.
കൊല്ലം ജില്ലയില്‍ വോട്ടെടുപ്പ് നടന്ന രണ്ടിടത്തും യുഡിഎഫ് വിജയിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്തിലെ അരൂര്‍ ഡിവിഷന് SFI ജില്ലാ ജോയിന്റ് സെക്രട്ടറി അനന്തു രമേശിലൂടെ LDF നിലനിര്‍ത്തി. പാലക്കാട് ജില്ലയില്‍ 5 ഇടത്ത് LDF സീറ്റ് നിലനിര്‍ത്തി. എരുമയൂരില്‍ UDF സീറ്റ് സിപിഎം വിമതന് പിടിച്ചെുത്തു.
കോഴിക്കോട് കൂടെരഞ്ഞിയില് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഉണ്ണിക്കുളത്ത് UDF വിജയിച്ചു. കാസര്‍ഗോഡ് നഗരസഭ മുപ്പതാം വാര്‍ഡില്‍ UDF വിജയിച്ചു. ഇടുക്കിയിലെ രാജക്കാട് UDF സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇടമലക്കുടിയില്‍ LDF-ല്‍ നിന്നും BJP സീറ്റ് പിടിച്ചെടുത്തു. ഒമ്പതാം വാര്‍ഡില്‍ ചിന്താമണി കാമരാജ് ഒരു വോട്ടിനാണ് വിജയിച്ചത്.
സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണല്‍ നടന്നത്. ആകെ 115 സ്ഥാനാര്‍ത്ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 75.06 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.