നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസ്; കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ളവർ റിമാൻഡിൽ

  നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസ്; കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ളവർ റിമാൻഡിൽ

  അറസ്റ്റ് ഉറപ്പായതോടെ ഒന്നാം പ്രതി  ടോണി ചമ്മണി ഉൾപ്പടെ കേസിലെ നാല് പ്രതികൾ മരട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

  News 18 Malayalam

  News 18 Malayalam

  • Share this:
  കൊച്ചി: നടൻ ജോജു ജോർജിൻ്റെ (Joju Geroge) കാർ തകർത്ത കേസിൽ പ്രതികളായ കൊച്ചി മുൻ മേയർ ടോണി ചമ്മണി (Former Mayor Tony Chamminy) ഉൾപ്പടെ കോൺഗ്രസ് (Congress), യൂത്ത് കോൺഗ്രസ് (Youth Congress) നേതാക്കൾ റിമാൻഡിൽ. അറസ്റ്റ് ഉറപ്പായതോടെ ഒന്നാം പ്രതി  ടോണി ചമ്മണി ഉൾപ്പടെ കേസിലെ നാല് പ്രതികൾ മരട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അതേസമയം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

  നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത സംഭവത്തിൽ   ടോണി ചമ്മണി ഉൾപ്പടെയുള്ള പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ (High Court) നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടർന്ന് കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനവുമയാണ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

  ടോണി ചമ്മണിയെ കൂടാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി മനു ജേക്കബ്, യൂത്ത് കോൺഗ്രസ്  മണ്ഡലം പ്രസിഡൻ്റ് ജർജസ്, കോൺഗ്രസ് വൈറ്റില ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് ജോസ് മാളിയേക്കൽ എന്നിവരാണ് അന്വേഷണ ഉദ്യോസ്ഥനു മുൻപാകെ ഹാജരായത്. കോൺഗ്രസ് സമരം അലങ്കോലമാക്കുകയായിരുന്നു ജോജുവെന്നും ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്നും  ടോണി ചമ്മണി ആരോപിച്ചു.

  Also Read- 'ജോജു മാന്യൻ ചമയണ്ട; റോഡിൽ സിനിമ ഷൂട്ടിംഗ് നടത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചാൽ എന്താകും അവസ്ഥ'

  സിപിഎമ്മിൻ്റെ  ഏതെങ്കിലും  ഒരു സമരത്തിനെതിരെ  ജോജു ഇങ്ങനെ  പെരുമാറിയാൽ  തൊട്ടടുത്ത ദിവസം ജോജു ജോർജിൻ്റെ  അനുശോചന യോഗം ചേരേണ്ടി വരും. ഇപ്പോൾ കോൺഗ്രസിൻ്റെ സമരം  പൊളിക്കുവാൻ വേണ്ടി  തന്നെയാണ്  നടൻ ഇത്തരത്തിൽ പെരുമാറിയത്. സിപഎമ്മിൻറെ സമ്മേളനങ്ങൾ  വരാനിരിക്കുകയാണ്. അതിൽ എല്ലാം പ്രകടനങ്ങൾ ഉണ്ടാകും. ഇത് യാത്രാ മാർഗ്ഗം മുടക്കുകയും ചെയ്യും. ഇതിനെതിരെ ഫേസ്ബുക്കിൽ എങ്കിലും ജോജു ജോർജ്ജ് പ്രതികരിക്കാൻ  തയ്യാറാകുമോ എന്ന് ടോണി ചമ്മിണി വെല്ലുവിളിച്ചു.

  Also read- Joju George | ജോജുവുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ആവർത്തിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

  പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 4 പേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് 5 മണിയോടെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് പ്രതികളെ ഈ മാസം 22 വരെ കോടതി റിമാൻഡ് ചെയ്തു. അതേസമയം ടോണി ചമ്മണി ഉൾപ്പടെ നാലു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജോജുവിൻ്റെ കാർ തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്, അറസ്റ്റ് നടപടികളിലേക്ക് കടന്നതോടെ ജോജുവുമായി കോൺഗ്രസ് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. എന്നാൽ തനിക്കെതിരെ നേതാക്കൾ  ഉന്നയിച്ച വ്യാജ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി ഖേദ പ്രകടനം നടത്താതെ ഒരൊത്തുതീർപ്പിനുമില്ലെന്ന് ജോജു നിലപാടെടുത്തതോടെ കോൺഗ്രസ് വെട്ടിലാവുകയായിരുന്നു.

  Also Read- Congress| ഇന്ധന നികുതി കുറക്കാത്തതിനെതിരെ ചക്രസ്തംഭന സമരവുമായി കോണ്‍ഗ്രസ്; പാലക്കാട് സംഘർഷം

  കേസിൽ ഇതുവരെ 6 പേർ അറസ്റ്റിലായിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളായ പി വൈ ഷാജഹാൻ, അരുൺ വർഗ്ഗീസ് എന്നിവരും കീഴടങ്ങുമെന്ന് ഡിസിസി അറിയിച്ചിരുന്നെങ്കിലും ഇരുവരും ഇപ്പോഴും ഒളിവിലാണ്.
  Published by:Naveen
  First published:
  )}