നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Joju George|ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച സംഭവം; പോലീസ് കുറ്റസമ്മതത്തിന് സമ്മര്‍ദ്ദം ചെലുത്തി: ആരോപണവുമായി ടോണി ചമ്മിണി

  Joju George|ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച സംഭവം; പോലീസ് കുറ്റസമ്മതത്തിന് സമ്മര്‍ദ്ദം ചെലുത്തി: ആരോപണവുമായി ടോണി ചമ്മിണി

  കേസില്‍ ടോണി ചമ്മണി അടക്കം 5 പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്

  • Share this:
   കൊച്ചി: ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ(Joju George) കാര്‍ തകര്‍ത്ത കേസില്‍ പോലീസിന് എതിരെ ആരോപണവുമായി മുന്‍ മേയര്‍ ടോണി(tony chammani) ചമ്മിണി. ഒന്നാം പ്രതിയോട് കുറ്റസമ്മതം നടത്താന്‍ പോലീസ് സമ്മര്‍ദം ചെലുത്തിയതായി വര്‍ത്താസമ്മോളത്തില്‍ അദ്ദേഹം പറഞ്ഞു.

   കേസില്‍ ടോണി ചമ്മണി അടക്കം 5 പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി വൈ ഷാജഹാന്‍, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ്,തൃക്കാക്കര കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ഷെരീഫ് ബുഹാരി, എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

   ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു.

   ഇന്നലെ മരട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ യൂത്ത് കോണ്‍.സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ്, വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി നേതാവ് ജോസഫ് ജോര്‍ജ്ജ്, എന്നിവരും റിമാന്‍ഡില്‍ ആണ്. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസ്.

   ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി തര്‍ക്കം ഉടലെടുത്തത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെ സമവായ സാധ്യത അടഞ്ഞു.

   ജോജുവിനെതിരെയുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തില്ലെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് ഇന്നലെ മരട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ജോജുജോര്‍ജ് ഇടതുപക്ഷ ഗുണ്ടയെപോലെയാണ് കോണ്‍ഗ്രസ് നടത്തിയ സമരത്തിലേക്ക് ചാടിയിറങ്ങിയതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത മഹിളാകോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു ജോജുവിനെതിരെ വനിതകള്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാന്‍ കമ്മിഷണര്‍ തയാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.

   വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് അമിത നിരക്ക്: പ്രതിഷേധവുമായി പ്രവാസിയുടെ ഒറ്റയാൾ സമരം

   കേരളത്തിലെ വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്നതിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി ഖത്തര്‍ പ്രവാസി. റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റിന് 2499 രൂപയാണ് വിമാനത്താവളങ്ങളില്‍ ഈടാക്കുന്നത്. ഇതിനെതിരെയാണ് പ്രവാസിയായ ഷംസു പടന്നക്കരയുടെ പ്രതിഷേധം.

   യു.എ.ഇയിലേയ്ക്ക് പോകുന്ന പ്രവാസികളാണ് പ്രധാനമായും ഈ അമിത നിരക്ക് അടയ്ക്കേണ്ടി വരുന്നത് , തലശ്ശേരി സ്വദേശിയായ ഷംസു പടന്നക്കര പറയുന്നത്.

   "കഴിഞ്ഞദിവസം ഒരു സുഹൃത്തിനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്രയാക്കിയപ്പോഴാണ് ഈ അമിത നിരക്ക് എങ്ങനെയാണ് പ്രവാസികളെ ബാധിക്കുന്ന കൂടുതൽ വ്യക്തമായത്. വിമാനത്താവളത്തിൽ വെച്ച് ടെസ്റ്റിന് വേണ്ട പണം പോലും സുഹൃത്തിൻറെ കയ്യിൽ ഉണ്ടായിരുന്നില്ല. എടിഎമ്മിൽ നിന്ന് പണം എടുത്ത് സുഹൃത്തിന് കൊടുക്കേണ്ടിവന്നു", ഷംസു ന്യൂസ് 18 നോട് പറഞ്ഞു.

   നിലവില്‍ യു.എ.ഇയിലേയ്ക്ക് പോകണമെങ്കില്‍, പോകുന്നതിനു 48 മണിക്കൂറുനുള്ളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം. ഇത് കൂടാതെയാണ് വിമാനത്താവളത്തില്‍ നിന്നുള്ള റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് .അമിത നിരക്ക് പാവപ്പെട്ട പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് ഷംസുവിന്റെ ആക്ഷേപം.

   "ടെസ്റ്റ് കഴിഞ്ഞതിനു ശേഷം 45 മിനിട്ടെങ്കിലും എടുത്താണ് റിസള്‍ട്ട് വരുന്നത്. അതിനു ശേഷമേ ബോഡിംഗ് പാസ് ലഭിക്കുകയുള്ളൂ. ", ഷംസു പറയുന്നു. റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്കിളവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതരെ ഷംസു പരാതി അറിയിച്ചു. എന്നാൽ മന്ത്രി തലത്തില്‍ ബന്ധപ്പെടണം എന്നാണ് ഷംസു വിന് ലഭിച്ച മറുപടി.

   വിമാനത്താവളമല്ല ഈ തുക കൈപറ്റുന്നതെന്നും, ഏജൻസികൾക്കാണ് ടെസ്റ്റ് നടത്താനുള്ള അനുമതി നൽകിയിട്ടുള്ളത് എന്നാണ് അധികൃതരുടെ വിശദീകരണം.

   തലശ്ശേരിയിലെ തൻറെ വീട്ടിലാണ് ഷംസു ഒറ്റയാൾ പ്രതിഷേധം നടത്തിയത്. യു.എ.ഇയിലേയ്ക്കു പോകുന്ന പ്രവാസികളില്‍ നിന്നും റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റിനു വിമാനത്താവളത്തില്‍ അമിത നിരക്ക്
   ഈടാക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് തടയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് പ്രതിഷേധത്തിന് ലഭിച്ചത്. ഖത്തറിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനാണ് ഷംസു.
   Published by:Jayashankar AV
   First published:
   )}