ജയിലിലെ ആത്മഹത്യാശ്രമം: ഞരമ്പ് കടിച്ചു മുറിച്ചെന്ന് ജോളി; വിശ്വാസത്തിലെടുക്കാതെ പൊലീസ്

ജോളിയുടെ സെല്ലിൽ അധികൃതർ വിശദമായ പരിശോധന നടത്തിയെങ്കിലും മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല

News18 Malayalam | news18
Updated: February 27, 2020, 11:46 AM IST
ജയിലിലെ ആത്മഹത്യാശ്രമം: ഞരമ്പ് കടിച്ചു മുറിച്ചെന്ന് ജോളി; വിശ്വാസത്തിലെടുക്കാതെ പൊലീസ്
Jolly
  • News18
  • Last Updated: February 27, 2020, 11:46 AM IST
  • Share this:
കോഴിക്കോട്: കയ്യിലെ ഞരമ്പ് കടിച്ചുമുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന ജോളിയുടെ മൊഴി മുഖവിലയ്ക്കെടുക്കാതെ പൊലീസ്. കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ഇന്ന് രാവിലെയാണ് ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിഞ്ഞ് ചോര ഒലിച്ച നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read-കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കയ്യിലെ ഞരമ്പ് കടിച്ചു മുറിച്ചുവെന്നാണ് ജോളി പൊലീസിന് നൽകിയ മൊഴി. പല്ലു കൊണ്ട് കടിച്ചു മുറിച്ച ശേഷം ജയിൽ മുറിക്കുള്ളിലെ ടൈലിൽ ഉരച്ചു വലുതാക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മൂർച്ചയുള്ള എന്തോ വസ്തു ഉപയോഗിച്ചാണ് കയ്യ് മുറിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. കുപ്പിച്ചില്ലു കൊണ്ടാണെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാൽ‌ ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്.

Also Read-കൂടത്തായ്: ജോളിയുടെ കേസ് ഏറ്റെടുക്കാൻ അഭിഭാഷകരുടെ നീണ്ട നിര ജയിലിലേക്കെന്ന് ആളൂർ

ജോളിയുടെ സെല്ലിൽ അധികൃതർ വിശദമായ പരിശോധന നടത്തിയെങ്കിലും മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. ആത്മഹത്യ പ്രവണത കാണിച്ചിരുന്ന ജോളിയെ മറ്റ് മൂന്ന് തടവുകാർക്കൊപ്പമാണ് സെല്ലിൽ പാർപ്പിച്ചിരുന്നത്.

 
First published: February 27, 2020, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading