നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ജോളി മതാധ്യാപികയല്ല'; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് പള്ളി അധികൃതർ

  'ജോളി മതാധ്യാപികയല്ല'; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് പള്ളി അധികൃതർ

  jolly

  jolly

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്ക് പള്ളിയുമായി ബന്ധമില്ലെന്ന് ഇടവക അധികൃതര്‍. ജോളി വേദപാഠം അധ്യാപികയായിരുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് കൂടത്തായി ലൂര്‍ദ് മാതാ പള്ളിയും കോടഞ്ചേരി സെന്റ് തോമസ് ഫെറോന പള്ളിയും  അധികൃതരും നിഷേധിച്ചു.

   ജോളിക്ക് നേരത്തെ മാതൃവേദിയുടെ ചുമതല ഉണ്ടായിരുന്നു. എന്നാല്‍ ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവകാംഗങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കിയെന്നാണ് ലൂര്‍ദ് മാതാ പള്ളി അധികൃതർ പറയുന്നത്.

   ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. മരണങ്ങള്‍ നടന്ന ശേഷം വലിയ ദുഃഖം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു വിധവയുടെ ഭാവത്തിലല്ല പിന്നീട് കണ്ടതെന്നും ഇടവക വക്താവ് അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

   കഴിഞ്ഞ രണ്ടു വർഷമായാണ് ജോളി കോടഞ്ചേരി ഇടവകാംഗമായതെന്ന് സെന്റ് തോമസ് ഫോറോന പള്ളി വികാരി തോമസ് നാഗപ്പറമ്പിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. പള്ളി തിരുകർമ്മങ്ങളിലെ നിത്യപങ്കാളിയായും മതാധ്യാപികയായും ചിത്രീകരിക്കുന്നത് വ്യാജമാണെന്നും ഫാ. തോമസ് വ്യക്തമാക്കുന്നു.

   Also Read റോയിയുടെ മരണം; പോസ്റ്റുമോർട്ടം ചെയ്യുന്നത് ജോളി എതിർത്തെന്ന് അയൽവാസി

   First published:
   )}