#വി.എസ്. കൃഷ്ണരാജ്കൊല്ലത്തു നിന്ന് ഇരവിപുരത്ത് എത്താൻ കൃത്യമായി പറഞ്ഞാൽ 7 കിലോമീറ്ററും 200 മീറ്ററുമാണ് ദൂരം. ഗൂഗിൾ മാപ്പ് പ്രകാരം വാഹനമാർഗം അവിടെയെത്താൻ 20 മിനിട്ട് തികച്ചുവേണ്ട. ഇരവിപുരത്തിറങ്ങി ഒരു ചായയും കുടിച്ചു പത്തുമിനിറ്റ് നടന്നാൽ അടുത്തിടെ പ്രസിദ്ധമായ ഒരു കവലയിൽ എത്തും. കേരളത്തിൽ ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സ്ഥലം ഇതാണ്.
ജോളി ജംഗ്ഷൻ..!
ഇരവിപുരത്തു നിന്ന് വന്ന വാഹനത്തിൽ തന്നെ പോയാൽ മൂന്നു മിനിറ്റ് മതി. ഒരു കിലോമീറ്ററിൽ താഴെ അകലം.
![]()
ജോളി ജംഗ്ഷൻ എന്ന സ്ഥല സൂചികാ ബോർഡ് അതുവഴി പോകുന്നവരുടെ കണ്ണിലെങ്ങാനും പെട്ടാൽ അവർക്കതൊരു കൗതുകമാണ്. ഓർമപ്പെടുത്തലുമാണ്.
ഒരു വട്ടം കൂടി കണ്ടാലും ഇല്ലെങ്കിലും വാഹനത്തിൽ പിന്നെ ചർച്ച ജോളിയെക്കുറിച്ചാണ്. കൂടത്തായിയെ കുറിച്ചാണ്. ഇവിടെ കവലയിലെ വൈകുന്നേര-ക്കൂട്ടായ്മകളിലും സ്വന്തം സ്ഥലപ്പേരാണ് ചർച്ചാവിഷയം.
വാൽക്കഷണം:
ബോർഡിനെ പശ്ചാത്തലമാക്കി ചിലർ സെൽഫി എടുക്കുന്നുണ്ട്. ചിലരാകട്ടെ കുടുംബസമേതം ഫോട്ടോക്ക് പോസ് ചെയ്താണ് തിരികെപ്പോകാറ്. എല്ലാം ഒരല്പം അകലെ നിന്നാണെന്ന് മാത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.