നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  •  ജോസഫിനെ വെല്ലുവിളിച്ച് ജോസ്; ഡിസംബർ 14ന് തന്നെ സമാന്തര സംസ്ഥാന കമ്മിറ്റി ചേരാൻ നീക്കം

   ജോസഫിനെ വെല്ലുവിളിച്ച് ജോസ്; ഡിസംബർ 14ന് തന്നെ സമാന്തര സംസ്ഥാന കമ്മിറ്റി ചേരാൻ നീക്കം

  ജോസഫ് യോഗം ചേരുന്നത് വ്യാജ പട്ടികയിൽ ഉള്ളവരെ ഉൾപ്പെടുത്തിയാണെന്നും സംസ്ഥാന കമ്മിറ്റി വിളിക്കില്ല എന്ന മുൻ നിലപാട് പി.ജെ ജോസഫ് വിഴുങ്ങിയതായും ജോസ്.കെ.മാണി ആരോപിച്ചിരുന്നു

  ജോസ് കെ. മാണി, പി.ജെ ജോസഫ്

  ജോസ് കെ. മാണി, പി.ജെ ജോസഫ്

  • News18
  • Last Updated :
  • Share this:
  പാല: കെ.എം മാണിയുടെ മരണശേഷം ഇതാദ്യമായി സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ പി.ജെ ജോസഫ് തീരുമാനിച്ചിരുന്നു. ഡിസംബർ 14ന് തൊടുപുഴയിൽ യോഗം ചേരാനാണ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്. ജോസ് കെ മാണി ഉൾപ്പെടെയുള്ള ജോസ് പക്ഷത്തെ നേതാക്കൾക്കും ജോസഫ് നോട്ടീസ് നൽകിയിരുന്നു.

  ഇതിനിടെയാണ് മറുതന്ത്രവുമായി ജോസ് രംഗത്ത് എത്തിയത്. ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ച അതേദിവസം സമാന്തര സംസ്ഥാന കമ്മിറ്റി ചേരാൻ ജോസ് തീരുമാനിച്ചു. കോട്ടയത്ത് വെച്ചാണ് ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്.

  നഗരസഭകളിൽ വിജിലൻസിന്‍റെ ഓപ്പറേഷൻ പിരാന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

  ജോസഫ് യോഗം ചേരുന്നത് വ്യാജ പട്ടികയിൽ ഉള്ളവരെ ഉൾപ്പെടുത്തിയാണെന്നും സംസ്ഥാന കമ്മിറ്റി വിളിക്കില്ല എന്ന മുൻ നിലപാട് പി.ജെ ജോസഫ് വിഴുങ്ങിയതായും ജോസ്.കെ.മാണി ആരോപിച്ചിരുന്നു. കട്ടപ്പന കോടതി വിധിയെ ഭയന്നാണ് വ്യാജലിസ്റ്റ് ഉണ്ടാക്കി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കുന്നത്.

  പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ ഇല്ലാത്തവരെ പോലും ജോസഫ് സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായി ജോസ് കെ മാണി കൂട്ടിച്ചേർത്തു. 2018ൽ ചേർന്ന യോഗത്തിന്‍റെ ഹാജർ ബുക്ക് കൈയിലുണ്ട് എന്ന് അവകാശപ്പെട്ടിട്ടും ഇതു വരെ ജോയി എബ്രഹാം ഇത് ഹാജരാക്കിയിട്ടില്ല എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

  തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ തീരുമാനം കാത്തിരിക്കെ ഏതു വിഭാഗത്തിനാണ് ശക്തി എന്ന് തെളിയിക്കാനാകും പതിനാലാം തിയതി ചേരുന്ന യോഗത്തിലൂടെ ഇരുവിഭാഗവും ശ്രമിക്കുക.
  First published:
  )}