നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണ്ടും 'ലഡു'; ഇടതു മുന്നണി യോഗത്തിൽ ജോസ് കെ.മാണി ആദ്യമായി സ്വീകരിച്ച മധുരം

  വീണ്ടും 'ലഡു'; ഇടതു മുന്നണി യോഗത്തിൽ ജോസ് കെ.മാണി ആദ്യമായി സ്വീകരിച്ച മധുരം

  കേരള കോൺഗ്രസ് എം പ്രതിനിധികളായി എകെജി സെന്ററിൽ എൽഡിഎഫ് യോഗത്തിനെത്തിയ പാർട്ടി ചെയർമാൻ ജോസ് കെ മാണിക്കും ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിനും ആദ്യം കിട്ടിയത് ലഡുവിന്റെ മധുരമായിരുന്നു.

  2015 മാർച്ച് 13ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ കെ എം മാണി ബജറ്റ് അവതരണം പൂർത്തിയായതിന് പിന്നാലെ യുഡിഎഫ് അംഗങ്ങൾ ലഡു വിതരണം ചെയ്തപ്പോൾ (ഫയൽ ചിത്രം)

  2015 മാർച്ച് 13ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ കെ എം മാണി ബജറ്റ് അവതരണം പൂർത്തിയായതിന് പിന്നാലെ യുഡിഎഫ് അംഗങ്ങൾ ലഡു വിതരണം ചെയ്തപ്പോൾ (ഫയൽ ചിത്രം)

  • Share this:
   തിരുവനന്തപുരം: ഓർമയില്ലേ ആ ലഡു? കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുള്ള 'ലഡു' വിവാദം? 2015 മാർച്ച് 13ന് ബാർ കോഴ വിഷയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നടുവിൽ നിയമസഭയിൽ കെ എം മാണി ബജറ്റ് അവതരണം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ലഡുവിതരണം. സഭയ്ക്കുള്ളിലെ ലഡു വിതരണം പിന്നീട് വിവാദമായി. സഭയ്ക്കുള്ളിൽ ഭക്ഷണസാധനങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നാണ് ചട്ടം. ഈ ലഡുവിതരണത്തിനെതിരെ പ്രതിപക്ഷമായ ഇടതുമുന്നണി ശക്തമായി രംഗത്ത് വന്നിരുന്നു.

   Also Read- ബിഹാറിൽ വോട്ടെണ്ണൽ പൂർത്തിയായി; കേവല ഭൂരിപക്ഷവുമായി NDAക്ക് ഭരണത്തുടർച്ച

   ഇപ്പോൾ ഇതു പറയാൻ കാരണമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇടതുമുന്നണിയിലെത്തിയ കെ എം മാണിയുടെ മകൻ ജോസ് കെ മാണിയും പാർട്ടിയും ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തിലായിരുന്നു ജോസ് കെ മാണി ആദ്യമായി പങ്കെടുത്തത്. കേരള കോൺഗ്രസ് എം പ്രതിനിധികളായി എകെജി സെന്ററിലെത്തിയ പാർട്ടി ചെയർമാൻ ജോസ് കെ മാണിക്കും ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിനും ആദ്യം കിട്ടിയത് ലഡുവിന്റെ മധുരമായിരുന്നു.

   Also Read- ബിഹാറിൽ അക്കൗണ്ട് തുറന്നത് കഴിഞ്ഞ വർഷം; 5 സീറ്റ് നേടി ഒവൈസിയുടെ AIMIM

   കേരള കോൺഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തെ ആദ്യം ശക്തമായി എതിർത്തിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജന്മദിനമായിരുന്നു നവംബർ 10ന്. അതുകൊണ്ടുതന്നെ എകെജി സെന്ററിൽ എൽഡിഎഫ് യോഗത്തിനെത്തിയവർക്കെല്ലാം ലഡു കിട്ടി. ജോസ് കെ മാണി മുന്നണി യോഗത്തിലേക്ക് വലതുകാൽ വെച്ച കയറിയപ്പോൾ കാത്തിരുന്നത് കാനത്തിന്റെ ജന്മദിനാഘോഷമാണ്. കാനത്തിന് ജോസ് കെ മാണി പിറന്നാളാശംകൾ നേർന്നു. പിന്നാലെ യോഗത്തിൽ ഘടകകക്ഷിയാക്കിയതിലുള്ള നന്ദി ജോസ് കെ. മാണി അറിയിച്ചു.

   Also Read- ഭാര്യയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഭർത്താവും തൂങ്ങിമരിച്ച നിലയിൽ

   മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കാനത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ലഡു കഴിച്ചു. 'ലഡു കഴിക്കുന്ന ശീലമെല്ലാം ഉണ്ടോ?' എന്നായിരുന്നു കാനത്തിനൊപ്പം എൽഡിഎഫ് യോഗത്തിനൊപ്പമെത്തിയ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ മുഖ്യമന്ത്രിയോട് ചോദിച്ചത്. 'ചില പ്രത്യേക സന്ദർഭങ്ങളിൽ കഴിക്കണമല്ലോ' എന്ന് കാനത്തെ നോക്കി പിണറായി മറുപടിയും നൽകി. സംഗതി എന്തായാലും ലഡു വിതരണത്തിന്റെ പേരിൽ ഏറെ പഴികേട്ട കെ എം മാണിയുടെ മകൻ ഇടതുമുന്നണി യോഗത്തിനെത്തിയപ്പോൾ ലഡു നൽകി തന്നെ സ്വീകരിച്ചത് കൗതുകമായി.


   പണ്ട് തിരുവനന്തപുരത്ത് നിന്നും ലോക്സഭ ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ പന്ന്യൻ രവീന്ദ്രന് കെ.കരുണാകരൻ ലഡു നൽകുന്ന ചിത്രം രാഷ്ട്രീയ കേരളം ചർച്ച ചെയ്തിരുന്നു. അന്ന് കോൺഗ്രസിനോടു പിണങ്ങി ഡിഐസി ആയി നിന്ന കരുണാകരൻ പിന്നീട് എൻസിപി ആയും ഇടതു മുന്നണിയിലേക്ക് വരാൻ തുടങ്ങിയപ്പോൾ ഉടക്കിട്ടത് പ്രധാനമായും ആ മധുരം നുകർന്ന പന്ന്യന്റെ പാര്‍ട്ടിയായ സിപിഐ ആയിരുന്നു എന്നതാണ് മറ്റൊരു കൗതുകം.
   Published by:Rajesh V
   First published:
   )}