നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ജോസ് കെ മാണിക്ക് തിരിച്ചടി; പി.ജെ ജോസഫാണ് ചെയർമാനെന്ന് കോടതി

  BREAKING: ജോസ് കെ മാണിക്ക് തിരിച്ചടി; പി.ജെ ജോസഫാണ് ചെയർമാനെന്ന് കോടതി

  ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരും. ജോസ് കെ. മാണിയുടെ അപ്പീൽ കട്ടപ്പന സബ്കോടതി തള്ളി

  ജോസ് കെ. മാണി, പി.ജെ ജോസഫ്

  ജോസ് കെ. മാണി, പി.ജെ ജോസഫ്

  • Share this:
   കട്ടപ്പന: കേരളകോൺഗ്രസ് അധികാരത്തർക്കത്തിൽ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരും. ജോസ് കെ. മാണിയുടെ അപ്പീൽ കട്ടപ്പന സബ്കോടതി തള്ളി. ഇതോടെ പി.ജെ ജോസഫ് പാർട്ടിയുടെ ചെയർമാനായി തുടരും. ഇത് രണ്ടാം തവണയാണ് ജോസ് കെ മാണിക്ക് കോടതിയിൽനിന്ന് തിരിച്ചടിയേൽക്കുന്നത്.

   കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ചിഹ്നം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കമ്മീഷന്‍റെ മുന്നിൽ എല്ലാ വസ്തുതകളുമുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാന്‍റെ കാര്യത്തിലുള്ള തർക്കമായിരുന്നു കോടതിയുടെ മുന്നിൽ ഉണ്ടായിരുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
   First published:
   )}