• HOME
  • »
  • NEWS
  • »
  • kerala
  • »
  • By Election Result| പാലയിൽ വീണ്ടും ജോസ് കെ മാണിക്ക് തിരിച്ചടി; പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയം

By Election Result| പാലയിൽ വീണ്ടും ജോസ് കെ മാണിക്ക് തിരിച്ചടി; പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയം

എലിക്കുളം പഞ്ചായത്ത് 14ാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തിൽ വിജയിച്ചു. എൽ ഡി എഫിലെ ടോമി ഇടയോടിലിനെയാണ് ജെയിംസ് ചാക്കോ ജീരകത്തിൽ 155 വോട്ടിന് പരാജയപ്പെടുത്തിയത്.

ജെയിംസ് ചാക്കോ ജീരകത്തിൽ

ജെയിംസ് ചാക്കോ ജീരകത്തിൽ

  • Share this:
കോട്ടയം: പാലായിൽ ഇടതുമുന്നണിക്കും ജോസ് കെ മാണിക്കും വീണ്ടും തിരിച്ചടി. കോട്ടയം ജില്ലയിലെ ഏക ഉപതെരെഞ്ഞെടുപ്പായ എലിക്കുളം പഞ്ചായത്ത് 14ാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തിൽ വിജയിച്ചു. എൽ ഡി എഫിലെ ടോമി ഇടയോടിലിനെയാണ് ജെയിംസ് ചാക്കോ ജീരകത്തിൽ 159 വോട്ടിന് പരാജയപ്പെടുത്തിയത്.

Also Read- By Election Result| കണ്ണൂർ ആറളത്ത് എൽഡിഎഫ് ഭരണം നിലനിർത്തി; പാലായിൽ തിരിച്ചടി; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

കേരളാ കോൺഗ്രസ് (എം) യു ഡി എഫ് വിട്ടതിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി പരാജയപ്പെട്ടത് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. എലിക്കുളത്ത് വിജയിച്ചാൽ പാലായിൽ തിരിച്ചു വരാമെന്നുള്ള വിശ്വാസത്തിലായിരുന്നു ജോസ് കെ മാണിയും കൂട്ടരും. ഇതിനായി ടോമി ഇടയോടിയിലിനെ സ്ഥാനാർത്ഥിയാക്കി ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ വാർഡിൽ നടത്തിയിരുന്നത്. ജോസ് കെ മാണിയും മന്ത്രിമാരും അടക്കം ഇവിടെ വീടുവീടാന്തരം കയറി ഇറങ്ങി പ്രചാരണം നടത്തിയിരുന്നു. എന്നിട്ടും വിജയിക്കാനാകാത്തത് തിരിച്ചടിയായി.

ജെയിംസ് ജീരകത്തിലിന് 512 വോട്ടും എൽഡിഎഫ് സ്ഥാനാർഥിക്ക് 353 വോട്ടും ബിജെപിക്ക് 3 വോട്ടും ലഭിച്ചു.

വിജയിച്ച യു ഡി എഫിന്റെ ജെയിംസ് ചാക്കോ ജീരകത്തിലിന്റെ ജനകീയതയാണ് വിജയത്തിന്റെ പ്രധാന ഘടകം. മുൻ അകലക്കുന്നം എം എൽ എ ജെ എ ചാക്കോയുടെ പുത്രനെന്ന നിലയിലും മുൻ പഞ്ചായത്ത് മെമ്പറെന്ന നിലയിലും ജനപ്രിയനായിരുന്നു ജെയിംസ് ചാക്കോ ജീരകത്തിൽ. യു ഡി എഫ് വിജയിച്ചെങ്കിലും എലിക്കുളം പഞ്ചായത്തിലെ എൽ ഡി എഫ് ഭരണത്തെ ഈ വിജയം തെല്ലും ബാധിക്കില്ല.16 അംഗ പഞ്ചായത്തിൽ 9 അംഗങ്ങൾ എൽ ഡി എഫിനെയാണ് പിന്തുണയ്ക്കുന്നത്.

Also Read- സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം: IPR എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിലെ അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്നും രാജി വച്ച് സ്വതന്ത്രനായി മത്സരിച്ച ജോജോ ചീരാംകുഴിയാണ് വിജയിച്ചത്. സ്ഥാനമേൽക്കുന്നതിന് മുൻപ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജോജോ ചീരാം കുഴി മരിച്ചു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Published by:Rajesh V
First published: