തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി (Jose K Mani) വീണ്ടും രാജ്യസഭയിലേക്ക് (Rajyasabha). യുഡിഎഫിന്റെ (UDF) ഭാഗമായി രാജ്യസഭയിലെത്തിയ സീറ്റ് ജോസ് കെ മാണി രാജിവെച്ചതോടെയാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരനെ 40നെതിരെ 96 വോട്ടുകള്‍ക്കാണ് ജോസ് കെ മാണി പരാജയപ്പെടുത്തിയത്. 136 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തിയപ്പോൾ എല്‍.ഡി.എഫിന്റെ (LDF) ഒരു വോട്ട് അസാധുവായത് ശ്രദ്ധേയമായി.
എല്‍.ഡി.എഫില്‍ 99 നിയമസഭാംഗങ്ങള്‍ ഉണ്ടെങ്കിലും ടി. പി. രാമകൃഷ്ണന്, പി. മമ്മിക്കുട്ടി എന്നിവര്‍ കോവിഡ് ബാധിതരായതിനാല്‍ 97 പേര് മാത്രമാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍, ഒരു വോട്ട് അസാധുവായി. യു.ഡി.എഫിന് 41 എം.എല്‍.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി. തോമസ് അസുഖബാധിതനായതിനാൽ വോട്ട് ചെയ്യാൻ എത്തിയില്ല. കോവിഡ് ബാധിതനായിരുന്ന മാണി സി. കാപ്പന് പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ടു ചെയ്തു.
2014 ല്‍ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോസ് കെ മാണി 11 മാസം ബാക്കിനില്‍ക്കെയാണ് അംഗത്വം രാജി വെച്ച് അന്ന് രാജ്യസഭയിലേക്ക് പോയത്. യുഡിഎഫില്‍ നിന്നും മത്സരിച്ചാണ് ജോസ് കെ മാണി 2018 ജൂണില്‍ രാജ്യസഭയില്‍ എത്തിയത്. 2020 ഒക്ടോബറില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയതോടെ ജോസ് കെ മാണി രാജി വെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മൂന്നു മാസം വൈകി, 2021 ജനുവരി ഒമ്പതിനാണ് ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെച്ചത്.
കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയതോടെ ജനുവരി 11നാണ് ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചത്. എന്നാൽ പത്തു മാസത്തിനിപ്പുറം രാജ്യസഭയിലേക്ക് എൽ ഡി എഫ് പ്രതിനിധിയായി ജോസ് കെ മാണി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലേക്ക് വന്ന പുതിയ കക്ഷിയുടെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് എന്ന നിലയ്ക്കാണ് ഇത്തവണ ജോസ് കെ മാണിയെ ഇടതുമുന്നണി സ്ഥാനാർഥിയാക്കിയത്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാംഗല്യം; വരന് ബ്ലോക്ക് പഞ്ചായത്തംഗം
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുകായണ്. അരുവാപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മരിയം റോയിയാണ് വിവാഹിതായാകുന്നത്.
Also read- വിദ്യാര്‍ഥിയെ മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന് ജാമ്യം; മംഗലപുരം എസ്ഐയ്ക്ക് സസ്പെന്ഷന്
വരന് കോന്നി ബോക്ക് പഞ്ചായത്ത് അംഗമായ വര്‍ഗീസ് ബേബിയാണ്.ഈ വരുന്ന ഡിസംബര്‍ 26 നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്.
ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രോഷ്മ. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മത്സരിച്ച് ജയിച്ച് പഞ്ചായത്ത്് പ്രസിഡന്റ് ആയ രോഷ്മ ജീവിത മത്സരത്തിന് ഇറങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.