HOME » NEWS » Kerala » JOSE K MANI SAID THAT THE KERALA CONGRESS HAS NO CONFLICTS WITH THE CPI

സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയെ വിമർശിച്ചിട്ടില്ല; വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയതെന്നും ജോസ് കെ. മാണി

News18 Malayalam | news18-malayalam
Updated: April 18, 2021, 2:22 PM IST
സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയെ വിമർശിച്ചിട്ടില്ല; വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി
ജോസ് കെ മാണി
  • Share this:
കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐക്കെതിരായി വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത വ്യാജമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിൽ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

"കേരളാ കോണ്‍ഗ്രസ്-എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയത്. ഇതിന് വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്"- ജോസ് കെ. മാണി പറഞ്ഞു.

റാന്നിയിലെ സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി  പ്രമോദ് നാരായണനും വ്യക്തമാക്കി. സിപിഐ ഉള്‍പ്പടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികളുടെ പ്രവര്‍ത്തത്തെ അഭിനന്ദിച്ചാണ് യോഗത്തില്‍ സ്ഥാനാര്‍ഥി എന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതെന്നും പ്രമോദ് വ്യക്തമാക്കി.

Also Read 'അപമാനിച്ചു, വേട്ടയാടി, സദാസമയവും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍': യു. പ്രതിഭ എംഎൽഎ

കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്ന് കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ  വിലയിരുത്തൽ ഉണ്ടായെന്നായിരുന്നു വാർത്ത. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തിൽ വിമര്‍ശിച്ചെന്നും വാർത്ത വന്നിരുന്നു. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ലെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

സിപിഎമ്മില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന് ഇപ്പോഴെങ്കിലും സുധാകരന്‍ തുറന്നു പറഞ്ഞത് നന്നായി; വി. മുരളീധരന്‍


ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വിജയരാഘവൻ പാർട്ടി തന്നെ തള്ളിയ നേതാവാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻ വച്ചാണ് കളിച്ചതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ താൻ വിമർശിച്ചത് മൃദുവായാണ്. താൻ കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നത് എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ക്രിമിനലുകളുണ്ടെന്ന് ജി. സുധാകരന്‍ തുറന്നു പറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read സനു മോഹനനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; മകളുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം?

ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശമാണ് താൻ നടത്തിയതെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്ര മന്ത്രി മിണ്ടാതിരിക്കണം എന്ന നിലപാടാണ് കേരളത്തിൽ, സിപിഎം ജീവന് ഭീഷണി ഉയർത്തിയ കാലത്ത് പോലും പിൻമാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Aneesh Anirudhan
First published: April 18, 2021, 2:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories