• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചെയർമാൻ ആകണമെന്ന് താനിതു വരെ പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി

പി ജെ ജോസഫിന്‍റെ പരാമർശം വേദനയുണ്ടാക്കിയെന്നും ജോസ് കെ മാണി പറഞ്ഞു.

news18
Updated: June 7, 2019, 2:25 PM IST
ചെയർമാൻ ആകണമെന്ന് താനിതു വരെ പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി
ജോസ് കെ മാണി
  • News18
  • Last Updated: June 7, 2019, 2:25 PM IST IST
  • Share this:
കോട്ടയം: ചെയർമാൻ ആകണമെന്ന് താൻ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി. പിളർപ്പിന്‍റെ ഭാഗത്തല്ല താൻ നിൽക്കുന്നതെന്നും മാണിയെയും തന്നെയും അപമാനിക്കുന്ന നിലപാടാണ് പി.ജെ ജോസഫിന്‍റേതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. സ്വയം ചെയർമാനായി പ്രഖ്യാപിച്ച ശേഷം സമവായം പറയുന്നതിൽ ആത്മാർത്ഥതയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

തനിക്ക് ചെയർമാനാകണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. മാണിയെയും തന്നെയും അപമാനിക്കുന്ന നിലപാടാണ് ജോസഫിന്‍റേത്. പി ജെ ജോസഫിന്‍റെ പരാമർശം വേദനയുണ്ടാക്കിയെന്നും ജോസ് കെ മാണി പറഞ്ഞു. തന്നെ ചെയർമാനായി അംഗീകരിച്ചാൽ മാത്രമെ ഇനി യോഗം വിളിക്കൂവെന്ന് പി.ജെ ജോസഫ് പറഞ്ഞിരുന്നു. മാണി വളർത്തിയ പാർട്ടിയിൽ മകൻ തന്നെ ചെയർമാൻ ആകണമെന്നില്ലെന്നും ജോസ് കെ മാണി പാർട്ടി പിളർത്താൻ ശ്രമിക്കുകയാണെന്നും ജോസഫ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ജോസ് കെ മാണി ഇങ്ങനെ പറഞ്ഞത്.

പാർട്ടി സംസ്ഥാന സമിതി വിളിച്ച് ചേർക്കാൻ പി ജെ ജോസഫിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. എന്നാൽ, ചെയർമാനായി അംഗീകരിച്ചാലേ യോഗം വിളിക്കൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി.ജെ ജോസഫ്.

അച്ഛൻ മരിച്ചാൽ മകൻ ചെയർമാൻ ആണെന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പി.ജെ ജോസഫ്

ജോസ് കെ മാണി പാർട്ടിയെ പിളർത്താൻ ശ്രമിക്കുന്നുവെന്നും സമവായത്തിന് എതിര് നിൽക്കുന്നത് ജോസ് കെ മാണിയാണെന്നും പി.ജെ ജോസഫ്  ആരോപിച്ചു. തന്നെ ചെയർമാനായി അംഗീകരിച്ചാൽ മാത്രമേ യോഗം വിളിക്കുകയുള്ളൂ. അച്ഛൻ മരിച്ചാൽ മകൻ ചെയർമാൻ ആണെന്നത് അംഗീകരിക്കാൻ കഴിയില്ല. കെ.എം മാണിയുടെ നയങ്ങൾക്കെതിരായാണ് ജോസ് കെ മാണി പ്രവർത്തിക്കുന്നതെന്നും പി ജെ ജോസറഫ് ആരോപിച്ചിരുന്നു.

മാണി വളർത്തിയ പാർട്ടിയിൽ മകൻ തന്നെ ചെയർമാൻ ആകണമെന്നില്ലെ. പാർട്ടിയിൽ അനിശ്ചിതത്വമില്ലെന്നും സമവായത്തിനായി ശ്രമം തുടരുമെന്നു പി.ജെ ജോസഫ് പറഞ്ഞു.

Loading...

First published: June 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...