• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Congress| 2030ൽ 30 എംഎൽഎമാരുമായി കേരള കോണ്‍ഗ്രസ് നിയമസഭയിലെത്തും: ജോസ് കെ മാണി

Kerala Congress| 2030ൽ 30 എംഎൽഎമാരുമായി കേരള കോണ്‍ഗ്രസ് നിയമസഭയിലെത്തും: ജോസ് കെ മാണി

കേരള കോൺഗ്രസ് എം കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

  • Last Updated :
  • Share this:
    കൊല്ലം: സംസ്ഥാന തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പാർട്ടി സെമി കേഡർ സ്വഭാവത്തിലേക്ക് മാറുമെന്നും 2030ൽ 30 എംഎൽഎമാരുമായി നിയമസഭയിൽ എത്തുമെന്നും കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
    ദേശീയത നിലനിർത്താൻ പ്രാദേശിക പാർട്ടികളുടെ വളർച്ച അനിവാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് എം കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ രഞ്ജിത് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ചെറിയാൻ പോളച്ചിറയ്ക്കൽ, ജോസ് മത്തായി, സ്റ്റിയറിങ് കമ്മിറ്റിയംഗം ഉഷാലയം ശിവരാജൻ എന്നിവർ പ്രസംഗിച്ചു.

    ഭാരവാഹികൾ: വഴുതാനത്ത് ബാലചന്ദ്രൻ (പ്രസിഡന്റ്), ആദിക്കാട് മനോജ്, ജോൺ പി.കരിക്കം (വൈ.പ്രസിഡന്റ്), സജി ജോൺ കുറ്റിയിൽ, എ ഇക്ബാൽ കുട്ടി, ഇഞ്ചക്കാട് രാജൻ, വാളത്തുംഗൽ വിനോദ്, അജു മാത്യു പണിക്കർ, അബ്ദുൽ സലാം അൽഹാന, എസ്.എം.ഷരീഫ്, ജസ്റ്റിൻ രാജു, വേളമാനൂർ ശശി (ജന.സെക്രട്ടറി), ജോസ് ഏറത്ത് (ട്രഷറർ).

    കൊല്ലം കോർപറേഷൻ ഓഫീസിൽ മേയറുടെ മുറിയിൽ തീപിടിത്തം; ഫയലുകളും ഉപകരണങ്ങളും കത്തിനശിച്ചു

    കൊല്ലം നഗരസഭാ കാര്യാലയത്തിലെ മേയറുടെ മുറിയില്‍ തീപിടിത്തം ഉണ്ടായി. ശനിയാഴ്ച രാവിലെയോടെയാണ് കൊല്ലം മുൻസിപ്പൽ കോർപറേഷൻ മേയര്‍ പ്രസന്ന ഏണസ്റ്റിന്‍റെ മുറിയില്‍ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ഇന്ന് പുലർച്ചെ മേയറുടെ ഓഫിസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്. വിവരം അറിഞ്ഞ് കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമനാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീകെടുത്തുകയായിരുന്നു. ഓഫിസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഇലക്ട്രിക്കൽ ഇൻസപെക്ട്രേറ്റും ഫോറൻസിക്ക് വിദഗ്ധരും കൂടുതൽ പരിശോധന നടത്തും.
    Published by:Rajesh V
    First published: