UDF Expelled Jose K Mani | എന്റെ വീട് മ്യൂസിയമാക്കണമെന്നു പോലും ജോസഫ് ആവശ്യപ്പെട്ടു: ജോസ് കെ മാണി

കെ.എം മാണിയോട് യുഡിഎഫ് അനീതി കാട്ടിയെന്നു സ്ഥാപിക്കാനാണ് ജോസ് കെ മാണി ചൊവ്വാഴ്ച മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പ്രതികരണത്തിൽ ശ്രമിച്ചത്.

News18 Malayalam | news18-malayalam
Updated: June 30, 2020, 7:51 PM IST
UDF Expelled Jose K Mani | എന്റെ വീട് മ്യൂസിയമാക്കണമെന്നു പോലും ജോസഫ് ആവശ്യപ്പെട്ടു: ജോസ് കെ മാണി
ജോസ് കെ. മാണി, പി.ജെ ജോസഫ്
  • Share this:
കോട്ടയം: മുന്നണിയിൽ നിന്നും പുറത്താക്കിയതിലൂടെ കെ.എം മാണിയോട് യുഡിഎഫ് അനീതി കാട്ടിയെന്നു സ്ഥാപിക്കാനാണ് ജോസ് കെ മാണി ചൊവ്വാഴ്ച മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പ്രതികരണത്തിൽ ശ്രമിച്ചത്. എല്ലാവരെയും ഒരുമിച്ച് നിർത്തേണ്ട യുഡിഎഫ് അക്കാര്യത്തിൽ ഏകപക്ഷീയമായ നിലപാടെടുത്തെന്നും ജോസ് പറയുന്നു. വെറുമൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേരിലാണ് പാർട്ടിയെ മുന്നണിയിൽ നിന്ന് തന്നെ പുറത്താക്കിയത്.

കലി ജോസഫിനോട്

പി.ജെ ജോസഫിനെതിരെ ജോസ് കെ മാണി ആഞ്ഞടിക്കുകയായിരുന്നു. തന്നെ മോശക്കാരനാക്കാൻ ജോസഫ് ശ്രമിച്ചെന്നും ജോസ് ആരോപിച്ചു. ലോക്സഭാ സീറ്റ് ചോദിച്ചതിന് പിന്നിലും കെ.എം മാണിയുടെ പാർട്ടിയെ  ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു.
TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്; ഒരു മരണം, 75 പേര്‍ രോഗമുക്തരായി [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
ലോക്സഭാ സീറ്റിൽ വിജയിച്ചാൽ കേരള കോൺഗ്രസ് (എം ) എന്ന പേര് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. മാണി മരിക്കും മുൻപ് തന്നെ ഇത് തുടങ്ങി. പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നത്തെച്ചൊല്ലി നടത്തിയ തർക്കവും ഇതിനു വേണ്ടിയായിരുന്നു. തന്റെ വീട് പോലും മ്യൂസിയമാക്കാൻ ശ്രമം നടത്തിയെന്നും ജോസ് കെ മാണി ആരോപിച്ചു.

ജോസഫിനെതിരായ രാഷ്ട്രീയ പ്രചാരണമാകും വരുംദിവസങ്ങളിൽ നടത്തുകയെന്ന സൂചനയാണ് ജോസ് കെ മാണി നൽകുന്നത്.
First published: June 30, 2020, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading