HOME » NEWS » Kerala » JOSE K MANI SUPPORTED LDF GOVERNMENT DURING THE CONTROVERSY

'വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല': ജോസ് കെ. മാണി

സംവരണവിഷയത്തില്‍ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും, തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ജോസ്

News18 Malayalam | news18-malayalam
Updated: October 30, 2020, 5:19 PM IST
'വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി  സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല': ജോസ് കെ. മാണി
ജോസ് കെ മാണി
  • Share this:
കോട്ടയം: ഇടതു മുന്നണി പ്രവേശനത്തിനു പിന്നാലെ ഇടത് സർക്കാരിനെതിരായ വിവാദങ്ങളിൽ പ്രതികരണവുമായി കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. 'വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്നാണ് ജോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെയും കേന്ദ്ര ഏജൻസികൾ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് ജോസ് കെ. മാണിയുടെ പ്രതികരണം.

"വ്യക്തികള്ക്കെതിരായ കേസുകള് മുന്നിര്ത്തി എല്.ഡി.എഫ് സര്ക്കാരിന്റെ പ്രതിച്ഛായ തകര്ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല. സംവരണവിഷയത്തില് മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും, തിരഞ്ഞെടുപ്പുകള് അടുത്തതോടെ സര്ക്കാരിന്റെ ജനക്ഷേമപദ്ധതികളില് നിന്നും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്.' - ജോസ് ഫേസ്ബുക്കിൽ കുറിച്ചു.


Also Read 'ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഇതുവരെ കണ്ടിട്ടില്ല, എല്ലാക്കാലത്തും ചേർത്ത് പിടിക്കും': ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി CPM നേതാവ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സമെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
Published by: Aneesh Anirudhan
First published: October 30, 2020, 5:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories