HOME » NEWS » Kerala »

യുഡിഎഫിൽ വൻ പ്രതിസന്ധി; കുട്ടനാട്ടിൽ ജോസ് കെ. മാണി സ്ഥാനാർത്ഥിയെ നിർത്തും

യുഡിഎഫിനെ തള്ളി ജോസ് വിഭാഗം

News18 Malayalam | news18-malayalam
Updated: January 15, 2020, 8:26 PM IST
യുഡിഎഫിൽ വൻ പ്രതിസന്ധി; കുട്ടനാട്ടിൽ ജോസ് കെ. മാണി സ്ഥാനാർത്ഥിയെ നിർത്തും
രണ്ടില ചിഹ്നം
  • Share this:
പാലായ്ക്ക് പിന്നാലെ കുട്ടനാടും യുഡിഎഫിന് വെല്ലുവിളിക്കുകയാണ്. കേരള കോൺഗ്രസിൽ പോര് രൂക്ഷമായി. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്താൻ ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചു. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ തോമസ് ചാഴിക്കാടൻ അധ്യക്ഷനായി അഞ്ചംഗ സമിതിയെ ചരൽ കുന്നിൽ നടന്ന ക്യാമ്പിന് ഒടുവിൽ ജോസ് കെ. മാണി പ്രഖ്യാപിച്ചു.

ലക്ഷ്യം പാലായ്ക്ക് പകരം വീട്ടൽ

പാലായ്ക്ക് പകരം വീട്ടുകയാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കത്തിന് പിന്നിൽ. കഴിഞ്ഞ തവണ മത്സരിച്ച സീറ്റിൽ സ്ഥാനാർഥി നിർണയവുമായി മുന്നോട്ടുപോകാൻ ജോസഫ് തീരുമാനിച്ചിരുന്നു. ഇതിനെയും ജോസ് വിഭാഗം തള്ളിക്കളഞ്ഞു. ജോസഫ് വിഭാഗം എന്ത് തീരുമാനം എടുക്കുന്നു എന്നത് പ്രശ്നമല്ല എന്ന് ജോസ് കെ. മാണി പറഞ്ഞു.

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പരമാവധി സീറ്റ് നേടുന്നതിന്റെ ഭാഗമായാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ സമ്മർദ്ദ തന്ത്രം. ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ കുട്ടനാട്ടിനെ ചൊല്ലിയുള്ള തർക്കം യുഡിഎഫിന് തലവേദനയാകും.
Published by: meera
First published: January 15, 2020, 8:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories