'പ്രിയ ജോകുട്ടന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു'; പി.ജെ.ജോസഫിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ജോസ് കെ മാണി

കഴിഞ്ഞ ദിവസമാണ് പി.ജെ.ജോസഫിന്‍റെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചത്. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

News18 Malayalam | news18-malayalam
Updated: November 21, 2020, 6:51 PM IST
'പ്രിയ ജോകുട്ടന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു'; പി.ജെ.ജോസഫിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ജോസ് കെ മാണി
ജോസ് കെ മാണി, പി.ജെ.ജോസഫ്
  • Share this:
കോട്ടയം: കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മകന് ആദരാഞ്ജലി അർപ്പിച്ച് ജോസ്.കെ.മാണി. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ജോസഫിന്‍റെ വീട്ടിലെത്തിയാണ് ജോസ് കെ മാണി ആദരാഞ്ജലികൾ അർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പി.ജെ.ജോസഫിന്‍റെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചത്. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ തളർന്ന് വീണ ജോയെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read-ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അമ്മ മരിച്ചു; അന്ത്യകര്‍മ്മങ്ങളെച്ചൊല്ലി മക്കൾ തമ്മിൽ തർക്കം

പി.ജെ.ജോസഫിന്‍റെ വീട് സന്ദർശിച്ച വിവരം ജോസ് കെ മാണി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രിയ ജോകുട്ടന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

സ്നേഹിതരേ
മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പിജെ ജോസഫിന്റെ പുത്രൻ ജോമോൻ ന്റെ (34) നിര്യാണത്തിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി എന്റേയും എന്റെ കുടുംബത്തിന്റേയും അനുശോചനം അറിയിച്ചു. പ്രിയ ജോകുട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുആദരാഞ്ജലികൾ !
Published by: Asha Sulfiker
First published: November 21, 2020, 6:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading