കോട്ടയം: മണിമലയിൽ മകൻ കെ എം മാണി ഓടിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ചു മരിച്ച സഹോദരങ്ങളുടെ വീട്ടിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയെത്തി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്ത് താഴേവീട്ടിലെത്തിയ അദ്ദേഹം കുടുംബത്തോടൊപ്പം അരമണിക്കൂറോളം സമയം ചെലവഴിച്ചു. മാത്യു ജോൺ, ജിൻസ് ജോൺ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകിട്ട് പൊൻകുന്നം-പുനലൂർ റോഡിൽ മണിമല മെക്കാനിക്കൽ പടിയിലായിരുന്നു അപകടം.
ഇവരുടെ മാതാപിതാക്കളായ യോഹന്നാനെയും സിസമ്മയെയുമാണു ജോസ് കെ മാണി സന്ദർശിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന അദ്ദേഹം എല്ലാ വിധത്തിലുമുള്ള പിന്തുണ അറിയിച്ച ശേഷമാണ് മടങ്ങിയത്. പ്രവർത്തകർക്കൊപ്പമാണ് ജോസ് കെ മാണി എത്തിയത്.
Also Read- ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകടം; നല്‍കിയ വിവരങ്ങളല്ല എഫ്‌ഐആറിലുള്ളതെന്ന് സാക്ഷി
അതേസമയം അപകടശേഷം ജോസ് കെ മാണിയുടെ കുടുംബത്തിൽ നിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണം മരിച്ച യുവാക്കളുടെ പിതാവ് നേരത്തെ നിഷേധിച്ചിരുന്നു. ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നും ഇല്ലെന്നും കുടുംബത്തിന് നീതി നിഷേധിക്കരുതെന്നും മരിച്ച ജിസിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുള്ള ജീവിതത്തിന് ജോലി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Jose K Mani, KM Mani