വണ്‍ റാങ്ക് വൺ പെൻഷൻ നടപ്പാക്കണമെന്ന് ജോസ് കെ മാണി; പിസി ജോർജിനെ 'പിന്തുണച്ച'തിന് ജനപക്ഷത്തേക്ക് സ്വാഗതം ചെയ്ത് ഷോൺ ജോർജ്

പെൻഷൻ ഏകീകരണം, 60 വയസ് കഴിഞ്ഞവർക്കെല്ലാം പെൻഷൻ എന്ന ആശയം നിരവധി തവണ പിസി ജോർജ് നിയമസഭയിൽ ഉന്നയിച്ചതാണ്. അന്നൊന്നും മറ്റൊരു ജനപ്രതിനിധിയും ഇതിനെ പിന്തുണച്ച് കണ്ടിട്ടില്ല- ഷോൺ ജോർജ്

News18 Malayalam | news18-malayalam
Updated: July 2, 2020, 9:01 PM IST
വണ്‍ റാങ്ക് വൺ പെൻഷൻ നടപ്പാക്കണമെന്ന് ജോസ് കെ മാണി; പിസി ജോർജിനെ 'പിന്തുണച്ച'തിന് ജനപക്ഷത്തേക്ക് സ്വാഗതം ചെയ്ത് ഷോൺ ജോർജ്
ജോസ് കെ മാണി- ഷോൺ ജോർജ്
  • Share this:
കോട്ടയം: യുഡിഎഫിൽ നിന്ന് പുറത്താക്കിയ ജോസ് കെ മാണിയെ പി സി ജോർജിന്റെ ജനപക്ഷത്തേക്ക് 'സ്വാഗതം' ചെയ്ത് ഷോൺ ജോർജ്. വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കണമെന്നും 60 വയസുകഴിഞ്ഞവർക്ക് 10,000 രൂപ പെൻഷൻ നൽകണമെന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷോൺ ജോർജിന്റെ പ്രതികരണം.

പെൻഷൻ ഏകീകരണം, 60 വയസ് കഴിഞ്ഞവർക്കെല്ലാം പെൻഷൻ എന്ന ആശയം നിരവധി തവണ പിസി ജോർജ് നിയമസഭയിൽ ഉന്നയിച്ചതാണ് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. അന്നൊന്നും മറ്റൊരു ജനപ്രതിനിധിയും ഇതിനെ പിന്തുണച്ച് കണ്ടിട്ടില്ലെന്നും ഷോർജ് ജോർജ് പറഞ്ഞു. ഇന്ന് കേരളാ കോൺഗ്രസ് വിമത വിഭാഗം 'ചെയർമാൻ' ഇതേ വിഷയം ഏറ്റുപിടിച്ച് പി സി ജോർജിന് പിന്തുണ അറിയിച്ചതിൽ സന്തോഷമെന്നും പാലായിലെ ജോസ് മോന് ജനപക്ഷത്തിലേക്ക് സ്വാഗതമെന്നും ഷോൺ ജോർജ് കുറിച്ചു.

TRENDING:ബിയറിൽ 12 വർഷമായി മൂത്രമൊഴിക്കുന്നു; ബഡ്‌വൈസര്‍ ജീവനക്കാരന്റെ വെളിപ്പടുത്തൽ ശരിയാണോ ? [NEWS]നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]ഗൗരി ഇനി ഓർമ; കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കുടുക്കിയ സാക്ഷി വിടപറഞ്ഞത് 98ാം വയസ്സിൽ [NEWS]‌‌ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ -

60 വയസ്സ് കഴിഞ്ഞവര്‍ക്ക് 10000 രൂപ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം- രാജ്യത്തെ 60 വയസ്സ് പൂര്‍ത്തിയായതും നിലവിലുള്ള പെന്‍ഷന്‍ പദ്ധതികള്‍ക്ക് ഉപരിയായി പെന്‍ഷന്‍ ലഭിക്കാത്തതുമായ മുഴുവന്‍ ആളുകള്‍ക്കും പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടികളുണ്ടാവണം. കോവിഡ് പോലെയുള്ള മഹാവിപത്തുകള്‍ ഗുരുതരമായ സാമ്പത്തിക തകര്‍ച്ച സൃഷ്ടിച്ച സാഹചര്യത്തില്‍ പെന്‍ഷനിലൂടെ സാധാരണ ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കേണ്ട് ഭരണകൂടങ്ങളുടെ കടമയാണ്. ഇന്ത്യയില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ എന്ന ആശയം മുന്നോട്ടുവെച്ചത് കേരളാ കോണ്‍ഗ്രസ്സാണ്.1973 ല്‍ കൊണ്ടുവന്ന ആലുവ സാമ്പത്തിക പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണി അദ്ദേഹത്തിന്റെ സ്വപ്നപദ്ധതികളായ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍ എന്നിങ്ങനെ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. ഈ പദ്ധതികള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ മൂലപദ്ധതികളായി മാറി.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി എങ്ങനെ നടപ്പിലാക്കണം എന്നതിനെപ്പറ്റി ഗൗരവമേറിയ ചര്‍ച്ച ഉന്നതതലങ്ങളില്‍ നടക്കണമെന്നും ഈ ജനകീയ പദ്ധതിക്കായുള്ള പണം കണ്ടെത്തുന്നതിനുള്ള നൂതന വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.
First published: July 2, 2020, 9:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading