നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'Shame on you Jose K Mani; ലോക്സഭാ രാജ്യസഭാ; അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും; നമ്മുടെ കാശല്ലേ ഇതിനൊക്കെ'; മേജര്‍ രവി

  'Shame on you Jose K Mani; ലോക്സഭാ രാജ്യസഭാ; അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും; നമ്മുടെ കാശല്ലേ ഇതിനൊക്കെ'; മേജര്‍ രവി

  ജോസ് കെ മാണി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്നതാണ് മേജര്‍ രവിയെ ചൊടിപ്പിച്ചത്.

  • Share this:
   ജോസ് കെ മാണിയെ വിമര്‍ശിച്ചത് സംവിധായകന്‍ മേജര്‍ രവി. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്നതാണ് മേജര്‍ രവിയെ ചൊടിപ്പിച്ചത്. അധികാരക്കൊതിയെന്ന് വിളിച്ചായിരുന്നു ജോസ് കെ മാണിയെ വിമര്‍ശിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

   'അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വരും. ലോക്‌സഭ എംപിയായിരിക്കുമ്പോള്‍ രാജിവെച്ച് രാജ്യസഭ എംപിയാകും. പിന്നെ അവിടുന്ന് രാജിവെച്ച് നിയമസഭ മത്സരിച്ച് തോക്കും. പിന്നെ വീണ്ടും രാജ്യസഭാ എംപിയായി മത്സരിക്കും' വീഡിയോയില്‍ മേജര്‍ രവി പറയുന്നു.

   ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നതെന്നും നമ്മുടെ കാശല്ലേ ഇതിനൊക്കെ ചെലവഴിക്കുന്നതെന്നും രൂക്ഷമായി മേജര്‍ രവി വിമര്‍ശിക്കുന്നു.

   അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യരംഗത്ത് കലാകാരന്മാര്‍ ജാതിഭ്രഷ്ട് നേരിടുന്നുവെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിക്കുന്നു. പെരിങ്ങോട് ചന്ദ്രന്റെ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.


   ജാതി കോളം എടുത്തുകളയണമെന്നും അദ്ദേഹം പറയുന്നു. അമ്പലത്തില്‍ ദേവത്തിനെ കാണാന്‍ ജാതി തിരിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. അമ്പലത്തിനകത്ത് പ്രവേശിക്കണമെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് എന്തിനെന്നും ഇന്നും ഇപ്പോഴും നടക്കുന്നുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}