നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'അത് നാക്കുപിഴ': സിപിഎം വിശദീകരണത്തില്‍ തൃപ്തനായി ജോസ് കെ മാണി

    'അത് നാക്കുപിഴ': സിപിഎം വിശദീകരണത്തില്‍ തൃപ്തനായി ജോസ് കെ മാണി

    യു ഡി എഫ് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു.

    ജോസ് കെ മാണി

    ജോസ് കെ മാണി

    • Share this:
      കോട്ടയം: കെ എം മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ മറുപടി തൃപ്തികരമെന്ന് ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്. യു ഡി എഫ് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു.

      സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് വിവരം. അഭിഭാഷകന്റെ നാക്കു പിഴയായി ഇതിനെ നിസാരവല്‍ക്കരിച്ചു കാണാനാകുമോ എന്ന് അംഗങ്ങള്‍ യോഗത്തില്‍ ചോദിച്ചു. എന്നാല്‍ സിപിഎമ്മിന്റെ വിശദീകരണം തൃപ്തികരമാണെന്നും കോണ്‍ഗ്രസും യുഡിഎഫും മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അത് തിരിച്ചറിയണമെന്നും ജോസ് കെ മാണി വ്യക്തമാക്കുകയായിരുന്നു. രാജ്യസഭ എംപി ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നതായാണ് വിവരം. ഉച്ചയ്ക്ക് ശേഷം ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നേക്കും.

      മാണി അഴിമതിക്കാരനാണെന്ന് കോടതിയിൽ പറഞ്ഞിട്ടില്ലെന്നും വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും എ. വിജയരാഘവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാർ കോഴ വ്യക്തിപരമായി കെ എം മാണി നടത്തിയ അഴിമതിയല്ലെന്ന് പറഞ്ഞ് മാണിക്ക് സി പി എം ക്ലീൻ ചിറ്റും നൽകി.

      Also Read- 'കെ എം മാണി അഴിമതിക്കാരനല്ല, ബാർ കോഴ UDF സർക്കാരിന്റെ അഴിമതി'; കേരളാ കോൺഗ്രസിന്റെ മുറിവുണക്കാൻ സിപിഎമ്മിന്റെ ചടുല നീക്കം

      വിഷയം പാർട്ടി ചർച്ച ചെയ്ത ശേഷം പിന്നീട് പ്രതികരിക്കാം എന്നായിരുന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ പറഞ്ഞത്. എന്നാൽ തൊട്ടുപിന്നാലെ കെ.എം. മാണിയെ അപമാനിച്ചതിലെ വേദന വ്യക്തമാക്കി കേരളാ കോൺഗ്രസ് നേതാക്കളുടെ വൈകാരിക പ്രതികരണം വന്നു. ഇതിനിടയിൽ ജോസ് കെ മാണി സി പി എം നേതൃത്വവുമായി ബന്ധപ്പെട്ട് പ്രതിഷേധവും വിഷമവും അറിയിച്ചു. പിന്നെ നടന്നത് സി പി എമ്മിന്റെ അസാധാരണ നീക്കങ്ങളായിരുന്നു.

      അജൻഡയിൽ ഇല്ലാത്ത വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം ചർച്ചയ്ക്കെടുത്തു. നിലപാട് പറയാൻ എ.വിജയരാഘവനെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റ് യോഗത്തിനിടെ പുറത്തു വന്ന് വിജയരാഘവൻ കെ എം മാണിയെ വാഴ്ത്തിയും മാധ്യമങ്ങളെ പഴിച്ചുമാണ് വിജയരാഘവൻ നിലപാടറിയിച്ചത്.

      സുപ്രീംകോടതിയിൽ എവിടെയും കെ.എം. മാണി എന്ന പേര് പരാമർശിച്ചിട്ടില്ല. കോടതിയിൽ വന്ന കാര്യങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകുകയായിരുന്നു. അതിൽ ദുരുദ്ദേശ്യം ഉണ്ടെന്ന് എ.വിജയരാഘവൻ ആരോപിച്ചു. എൽ ഡിഎഫിലെ പ്രധാന ഘടക കക്ഷിയാണ് കേരള കോൺഗ്രസ് എം. മുന്നണിയിൽ നല്ല നിലയിൽ കാര്യങ്ങൾ നീങ്ങുന്നുമുണ്ട്. പരസ്പര ബഹുമാനത്തോടെയാണ് ഇടതുമുന്നണിയിലെ ഘടക കക്ഷികൾ പ്രവർത്തിക്കുന്നത്. സ്വാഭാവികമായി ആശയക്കുഴപ്പമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നെന്നും അവർ വാർത്ത സൃഷ്ടിച്ച് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി ആരോപിച്ചു.
      Published by:Rajesh V
      First published:
      )}