• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യാത്ര ഇന്ന് സമാപിക്കും; കേരളാ കോൺഗ്രസ് വഴി പിരിയുമോ?

വൈകിട്ട് നടക്കുന്ന റാലിയോടെയാണ് സമാപനം

news18
Updated: February 15, 2019, 9:44 AM IST
യാത്ര ഇന്ന് സമാപിക്കും; കേരളാ കോൺഗ്രസ് വഴി പിരിയുമോ?
News18
  • News18
  • Last Updated: February 15, 2019, 9:44 AM IST IST
  • Share this:
തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരളാ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് നടക്കുന്ന റാലിയോടെയാണ് സമാപനം. കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. എന്നാൽ പി ജെ ജോസഫ് പങ്കെടുക്കില്ല. ലോക കേരള സഭയിൽ പങ്കെടുക്കാൻ ദുബായിൽ പോവുന്നതിനാലെന്നാണ് വിശദീകരണം.

പിജെ ജോസഫ് വിഭാഗത്തിലെ മറ്റു നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജോസ് കെ മാണി എം പി നയിക്കുന്ന കേരള യാത്രയ്ക്ക് പി ജെ ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളിൽ തണുപ്പൻ സ്വീകരണമാണ് കിട്ടയതെന്നാണ് ആരോപണമുയരുന്നത്. പിജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ യാത്രയ്ക്ക് കിട്ടിയ സ്വീകരണം പാർട്ടിയിലെ ഗ്രൂപ്പ് ഭിന്നതകൾ ഭാഗികമായി പ്രകടമാക്കുന്നതായിരുന്നു. ജനപങ്കാളിത്തം കുറഞ്ഞ സ്വീകരണ പരിപാടിയിൽ പി.ജെ.ജോസഫ് എത്തിയതാവട്ടെ ഒന്നര മണിക്കൂർ വൈകിയും. ഇതെല്ലാം ഭിന്നത വർധിക്കുന്നുവെന്ന പ്രചരണത്തിന് ആക്കം കൂട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സീറ്റ് വേണമെന്ന കാര്യത്തിൽ പി ജെ ജോസഫ് ഉറച്ചുനിൽക്കുകയാണ്. കേരള കോൺഗ്രസിന് ലഭിക്കുന്ന സീറ്റിൽ പിജെ ജോസഫ് മത്സരിക്കണമെന്ന താൽപര്യം പ്രകടിപ്പിച്ച് മോൻസ് ജോസഫ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. യുഡിഎഫിൽ നിന്ന് ലഭിക്കുന്ന സീറ്റിൽ ആദ്യ പരിഗണന ജോസഫ് വിഭാഗത്തിന് നൽകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. 18ന് നടക്കുന്ന യുഡിഎഫ് ചർച്ചയ്ക്കുശേഷം സീറ്റ് ലഭിച്ചില്ലെങ്കിൽ ജോസഫ് വിഭാഗം പാർട്ടി വിടുന്നതടക്കമുള്ള തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് സൂചന.

18ന് കോൺഗ്രസ് നടത്തുന്ന ചർച്ച ഇതോടെ നിർണായകമാവുകയാണ്. ലഭിക്കുന്നത് ഒരു സീറ്റ് ആണെങ്കിൽ അത് തനിക്ക് വേണമെന്ന ആവശ്യം ജോസഫ് മുന്നോട്ടു വയ്ക്കും. തുടർന്ന് മാണി എടുക്കുന്ന നിലപാടുകൾ ആയിരിക്കും കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇനി നിർണായകമാവുക.

 



Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍