news18-malayalam
Updated: September 28, 2019, 5:46 PM IST
ജോസ് ടോം
കോട്ടയം: പാലായിലെ തോൽവിക്ക് കാരണം പി. ജെ ജോസഫാണെന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജോസ് ടോം. തോൽവിക്ക് പിന്നിലെ യഥാർത്ഥ വില്ലൻ പി ജെ ജോസഫ് തന്നെയാണെന്ന് ജോസ് ടോം പറഞ്ഞു. വാർത്തസമ്മേളനത്തിലാണ് ജോസ് ടോം ജോസഫിനെതിരെ ആഞ്ഞടിച്ചത്.
also read:
പാലായിലെ തോൽവിക്ക് കാരണം ജോസ്. കെ മാണിയുടെ ധിക്കാരപരമായ നിലപാട്: പി. ജെ ജോസഫ്ജോസഫിന്റെ അജണ്ടയാണ് നടപ്പിലാക്കിയതെന്ന് ജോസ് ടോം ആരോപിച്ചു. ഒരു എംഎൽഎ കൂടിയായാൽ ജോസ് വിഭാഗത്തിന് മേൽക്കൈ ഉണ്ടാകുമെന്നും ഇത് തടയാനാണ് ജോസഫ് ശ്രമിച്ചതെന്നും ജോസ് ടോം പറഞ്ഞു.
പിജെ ജോസഫ് രണ്ടുതവണ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെ?100% ജയസാധ്യതയുള്ള ആരാണുള്ളത്- ജോസ് ടോം ചോദിച്ചു. ജോസ് ടോമിന് ജയസാധ്യത കുറവാണെന്ന ജോസഫിന്റെ വിമർശനത്തിനുള്ള മറുപടിയായിട്ടാണ് ജോസ് ടോം ഇതു പറഞ്ഞത്.
സൂക്ഷ്മ പരിശോധനയിൽ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയത്
പി ജെ ജോസഫ് പക്ഷമാണെന്നും ജോസ് ടോം. പിജെ ജോസഫിനെ നേതാവായി താൻ അംഗീകരിക്കുന്നില്ലെന്നും നേതാക്കളെ നിയന്ത്രിക്കാൻ ജോസഫ് തയ്യാറായില്ലെന്നും ജോസ് ടോം കുറ്റപ്പെടുത്തി.
ഭവന സന്ദർശനത്തിനായി ജോസഫ് ഗ്രൂപ്പിലെ ഒരു നേതാവും പങ്കെടുത്തില്ലെന്നും ജോയ് എബ്രഹാം ഒരു യോഗത്തിൽ പോലും പങ്കെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസഫിനോട് രണ്ടില ചിഹ്നം ചോദിച്ചിരുന്നുവെന്നും ജോസ് ടോം പറഞ്ഞു.
യുഡിഎഫ് നേതൃത്വത്തിന് എതിരെയും ജോസ് ടോം രംഗത്തെത്തി. ജോസഫിനെ നിയന്ത്രിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തോൽവിക്ക് കാരണം ആയ ജോസഫിൻറെ നീക്കങ്ങളെക്കുറിച്ച് യുഡിഎഫ് അന്വേഷിക്കണമെന്നും ജോസ് ടോം ആവശ്യപ്പെട്ടു. ഉത്സവപ്പറമ്പിൽ ഇടയാത്ത ആന ഇടഞ്ഞു എന്ന് പറയുന്നതുപോലെയാണ് പി ജെ ജോസഫ് പാലായിൽ പ്രശ്നമുണ്ടാക്കിയതെന്നും ജോസ് ടോം പറഞ്ഞു.
First published:
September 28, 2019, 5:27 PM IST