• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ജോസ് ടോം പുലിക്കുന്നേൽ പാലായിൽ യുഡിഎഫ് സ്ഥാനാർഥി

BREAKING: ജോസ് ടോം പുലിക്കുന്നേൽ പാലായിൽ യുഡിഎഫ് സ്ഥാനാർഥി

നിഷ സ്ഥാനാർഥിയാകില്ലെന്ന് കോട്ടയം എം.പി തോമസ് ചാഴികാടൻ വ്യക്തമാക്കിയിരുന്നു

  • Share this:
    കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വം നീങ്ങി. കേരള കോൺഗ്രസ് സെക്രട്ടറി ജോസ് ടോമിനെ സ്ഥാനാർഥിയാകും. സ്ഥാനർഥി പ്രഖ്യാപനം ഔദ്യോഗികമായി യുഡിഎഫ് യോഗത്തിനുശേഷമുണ്ടാകും.

    നിഷ ജോസ് കെ മാണി പാലായിലെ സ്ഥാനാർഥിയാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. നിഷ സ്ഥാനാർഥിയാകില്ലെന്ന് കോട്ടയം എം.പി തോമസ് ചാഴികാടൻ വ്യക്തമാക്കിയിരുന്നു. മാണി കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്ന് ജോസ് കെ മാണി നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

    അതിനിടെ ജോസ് ടോമിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ജോസഫ് വിഭാഗം എതിർപ്പുമായി രംഗത്തെത്തി. ജോസ് ടോം അച്ചടക്ക നടപടി നേരിട്ടയാളാണെന്ന് ജോസഫ് വിഭാഗം പറയുന്നു.
    First published: