കോട്ടയം: പാല ഉപതെരഞ്ഞടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ ചിഹ്നത്തെ സംബന്ധിച്ച അനിശ്ചതിതത്വം യുഡിഎഫ് ക്യാമ്പിൽ തുടരുന്നു. കേരളാ കോൺഗ്രസ്സ് സ്ഥാനർത്ഥിയായാണ് പത്രിക നൽകുക എന്ന് ജോസ് ടോം ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ നിയമകുരക്ക് ഒഴിവാക്കാൻ സ്വതന്ത്ര സ്ഥാനർത്ഥി എന്ന നിലയിൽ കൂടി ജോസ് ടോം രണ്ട് സെറ്റ് പത്രിക നൽകുമെന്നാണ് സൂചന. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിയും ഇന്ന് നാമനിർദേശ പത്രിക നല്‍കും. ഇടത് മുന്നണി സ്ഥാനർത്ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലായിലെത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.