• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ടീക്കറാം മീണയ്ക്ക് മറുപടിയുമായി ജോസ് ടോം, UDF തരുന്ന ഏതു ചിഹ്നവും സ്വീകരിക്കും

പാലായിലെ തന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് യുഡിഎഫ് ആണ്. അതിനാൽ തന്നെ യു.ഡി.എഫ് തരുന്ന ഏതു ചിഹ്നവും സ്വീകരിക്കുമെന്നും ജോസ് ടോം പറഞ്ഞു.

news18
Updated: September 2, 2019, 5:03 PM IST
ടീക്കറാം മീണയ്ക്ക് മറുപടിയുമായി ജോസ് ടോം, UDF തരുന്ന ഏതു ചിഹ്നവും സ്വീകരിക്കും
jose-tom-pala
  • News18
  • Last Updated: September 2, 2019, 5:03 PM IST IST
  • Share this:
തിരുവനന്തപുരം: പി. ജെ ജോസഫ് എഴുതി തന്നാൽ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാൻ സാധിക്കുവെന്ന മുഖ്യ തെരഞ്ഞെടുപ്പ കമ്മീഷണർ ടിക്കറാം മീണയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാലായിലെ യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോം. ചിഹ്നം എന്തു വേണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് ജോസ് ടോം പറഞ്ഞു. ജോസ് കെ മാണിയുമായി ആലോചിച്ചാണ് തീരുമാനം ഉണ്ടാവുക
യെന്നും അദ്ദേഹം പറഞ്ഞു.

പാലായിലെ തന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്
യുഡിഎഫ് ആണ്. അതിനാൽ തന്നെ യു.ഡി.എഫ് തരുന്ന ഏതു ചിഹ്നവും സ്വീകരിക്കുമെന്നും ജോസ് ടോം പറഞ്ഞു.

പി. ജെ ജോസഫ് എഴുതി തന്നാൽ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാൻ സാധിക്കുവെന്നും ടീക്കറാം മീണ ഇന്നു പറഞ്ഞിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അഞ്ചാം തിയതിക്ക് മുമ്പ് തീരുമാനം എടുത്തില്ലെങ്കിൽ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

രണ്ടില ലഭിക്കുമോ? ചിഹ്നത്തിൽ നിർണായകം ജോസഫിന്‍റെ നിലപാടെന്ന് ടിക്കാറാം മീണ



Loading...

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേലിനെ മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ താൻ അച്ചടക്ക നടപടി എടുത്ത ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം അനുവദിക്കുന്നത് പിളർപ്പ് സംബന്ധിച്ച കേസിൽ തിരിച്ചടിയാകുമെന്നാണ് ജോസഫ് പറയുന്നത്. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.

First published: September 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...