ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നോക്കുമ്പോൾ 14 ബൂത്തുകളിൽ തന്നെ എൻഡിഎ വോട്ടുകളിൽ വലിയ കുറവുണ്ടായി. ഇത് അതേപടി ചെന്നിട്ടുള്ളത് എൽഡിഎഫിനാണ്. ആരുടെയും വോട്ട് ചോർന്നുവെന്ന് പറയാൻ ആളല്ല. വോട്ടിംഗിനെ ബാധിക്കുന്ന കാര്യമല്ലെന്നും ജോസ് ടോം പ്രതികരിച്ചു. 14 ബൂത്തുകളിൽ വോട്ടെണ്ണിയപ്പോൾ 162 വോട്ടിന് മാണി സി കാപ്പൻ മുന്നിലായിരുന്നു. വോട്ടുകച്ചവടം ഉണ്ടായിട്ടില്ലെന്നും എന്നാൽ, ബിഡിജെഎസിന്റെ വോട്ടുകളും ജോസഫ് വിഭാഗത്തിന്റെയും കോൺഗ്രസിന്റെയും വോട്ടുകൾ തനിക്ക് കിട്ടിയെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.