യുഡിഎഫിൽ പ്രതിസന്ധി; മേയ് 30 ന് ശേഷം കോട്ടയം ജില്ലാ അധ്യക്ഷസ്ഥാനം ലഭിക്കുമെന്ന് ജോസഫ് ഗ്രൂപ്പ്

കരാർ പാലിക്കപ്പെട്ടില്ല എങ്കിൽ അതിനർത്ഥം യുഡിഎഫ് ജോസഫ് പക്ഷത്തെ ഗെറ്റ് ഔട്ട് അടിക്കുകയാണെന്ന് ജില്ലാ സജി മഞ്ഞക്കടമ്പൻ

News18 Malayalam | news18-malayalam
Updated: May 28, 2020, 5:14 PM IST
യുഡിഎഫിൽ പ്രതിസന്ധി; മേയ് 30 ന് ശേഷം കോട്ടയം ജില്ലാ അധ്യക്ഷസ്ഥാനം ലഭിക്കുമെന്ന് ജോസഫ് ഗ്രൂപ്പ്
pj joseph
  • Share this:
കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷനെ ചൊല്ലിയുള്ള തർക്കം യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതിനു പിന്നാലെയാണ് വിഷയം ചർച്ച ചെയ്യാൻ 30 ന് തിരുവനന്തപുരത്ത് യുഡിഎഫ് യോഗം ചേരുന്നത്.

ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം 30 ന് ലഭിക്കുമെന്നാണ് ജോസഫ് പക്ഷ നേതാക്കൾ പറയുന്നത്. ജോസ് കെ മാണിക്ക് ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും ജോസഫ് പക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

TRENDING:പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണം: കെ മുരളീധരൻ [NEWS]
എന്നാൽ തീരുമാനം അനുകൂലമായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. കരാർ പാലിക്കപ്പെട്ടില്ല എങ്കിൽ അതിനർത്ഥം യുഡിഎഫ് ജോസഫ് പക്ഷത്തെ ഗെറ്റ് ഔട്ട് അടിക്കുകയാണെന്ന് ജില്ലാ സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

യുഡിഎഫ് അനുകൂല നിലപാട് എടുത്തില്ലെങ്കിൽ 30 ന് ശേഷം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് പി ജെ ജോസഫ് ആലോചിക്കുന്നത്. എൽഡിഎഫിലേക്ക് പോകാൻ ജോസ് പക്ഷം നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് രാജിവെക്കാനുള്ള സമ്മർദ്ദതന്ത്രം എന്ന് ജോസഫ് ഗ്രൂപ്പ് ആരോപിക്കുന്നു.

First published: May 28, 2020, 5:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading