• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിലപാട് കടുപ്പിച്ച് പിജെ ജോസഫ്; രണ്ടാം സീറ്റ് ഇല്ലെങ്കില്‍ പാര്‍ട്ടിക്കുളള ഏക സീറ്റ് നല്‍കണമെന്ന് ആവശ്യം

പാർട്ടി പിളരുന്ന സാഹചര്യമുണ്ടായാൽ യുഡിഎഫില്‍ ഘടകകക്ഷി പദവി നൽകണമെന്നതാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം

news18india
Updated: February 24, 2019, 9:05 AM IST
നിലപാട് കടുപ്പിച്ച് പിജെ ജോസഫ്; രണ്ടാം സീറ്റ് ഇല്ലെങ്കില്‍ പാര്‍ട്ടിക്കുളള ഏക സീറ്റ് നല്‍കണമെന്ന് ആവശ്യം
mani joseph
  • News18 India
  • Last Updated: February 24, 2019, 9:05 AM IST IST
  • Share this:
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യത്തിൽ നിന്നും വിട്ടുവീഴ്ചയില്ലാതെ പിജെ ജോസഫ്. രണ്ടാം സീറ്റ് അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കുളള ഏക സീറ്റ്  വിട്ടുനല്‍കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ ആവശ്യം.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു സീറ്റില്‍ ധാരണയുണ്ടാക്കിയാല്‍ ഇതിന്റെ നഷ്ടം മാണി ഗ്രൂപ്പിനായിരിക്കുമെന്നാണ് പിജെ ജോസഫിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുനല്‍കണം. ഇതിന് കെഎം മാണി തയ്യാറായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ്സ് പിളരാനുള്ള സാധ്യതയും ഉണ്ട്.

Also read: ബ്രണ്ണനിലെ പഴയ വിദ്യാര്‍ത്ഥി നേതാവിനെ കാണാന്‍ മമ്മദുണ്ണി മാഷെത്തി; ചേര്‍ത്തുപിടിച്ച് പിണറായി

പാർട്ടി പിളരുന്ന സാഹചര്യമുണ്ടായാൽ യുഡിഎഫില്‍ ഘടകകക്ഷി പദവി നൽകണമെന്നതാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. തന്റെ നിബന്ധനകള്‍ പിജെ ജോസഫ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. 26 നായിരിക്കും യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച. അന്ന് തന്നെ കേരള കോണ്‍ഗ്രസ്സ് നേതൃയോഗവും ചേരും. ലോക്‌സഭ സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന അന്തിമ നിലപാട് പാര്‍ട്ടി യോഗത്തില്‍ കൈകൊള്ളുമെന്നാണ് മാണി ഗ്രൂപ്പിന്റെ നിലപാട്.

ലീഗ് നേതൃത്വവും പ്രമുഖകോണ്‍ഗ്രസ്സ് നേതാക്കള്‍ നേരിട്ടും മധ്യസ്ഥചര്‍ച്ച നടത്തിയിട്ടും പിജെ ജോസഫ് നിലപാടില്‍ അയവുവരുത്താന്‍ തയ്യാറായിട്ടില്ല. സീറ്റ് ആവശ്യം അംഗീകരിക്കാതെ മാണിക്കൊപ്പം തുടരാനാവില്ലെന്ന നിലപാടില്‍ പിജെ ജോസഫ് ഉറച്ചു നില്‍കുന്നു. രണ്ട് സീറ്റെന്ന കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യം കോണ്‍ഗ്രസ്സ് അംഗീകരിക്കില്ലെന്ന് വ്യക്തമാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍