കോട്ടയം: പാലായിൽ വിമതനീക്കം ശക്തമാക്കാൻ പി.ജെ. ജോസഫ് വിഭാഗം. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിമതനീക്കം ജോസഫ് വിഭാഗം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി പാർട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റും കർഷക വിഭാഗം സംസ്ഥാന പ്രസിഡന്റുമായ ജോസഫ് കണ്ടത്തിൽ പത്രിക സമർപ്പിച്ചു. നിലവിലെ സാഹചര്യം വിശദീകരിച്ച് വരണാധികാരിക്ക് കത്ത് നൽകിയെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ജോസഫ് വിഭാഗത്തിലെ മറ്റൊരു നേതാവായ ജോർജ് പുളിങ്കാടിനൊപ്പമാണ് ജോസഫ് കണ്ടത്തിൽ വരണാധികാരിയെ കാണാനെത്തിയത്. എന്നാൽ താൻ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിയായല്ല, സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്ന് ജോസഫ് കണ്ടത്തിൽ ന്യൂസ് 18നോട് പറഞ്ഞത്. കേരള കോൺഗ്രസിന്റെ ചിഹ്നമായ രണ്ടില അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ജോസഫ് കണ്ടത്തിൽ നൽകിയെന്ന സൂചനയുമുണ്ട്.
അതിനിടെ ജോസ് ടോം പി.ജെ.ജോസഫിനെ കാണാൻ സന്നദ്ധത അറിയിച്ചെങ്കിലും പിന്നീട് പിൻമാറിയെന്ന് ജോസഫ് വിഭാഗത്തിലെ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അതിനാൽ ഇപ്പോൾ ജോസ് കെ മാണി സങ്കടം പറയുന്നതിൻ കാര്യമില്ല. സ്ഥാനാർത്ഥി കത്തു നൽകാൻ പറഞ്ഞിട്ട് നൽകിയില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.