'ജോസിന്‍റെ സഞ്ചാര പഥം വ്യക്തമായി; ഇടത് സംബന്ധം അസംബന്ധം': ജോസഫ്.എം.പുതുശ്ശേരി

കെഎം മാണിയെ വ്യക്തിപരമായി കടന്നാക്രമിച്ച മുന്നണി ആണ് എൽഡിഎഫ്. അങ്ങനെ ഒരു മുന്നണിക്ക് ഒപ്പം എങ്ങനെ ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസഫ്.എം.പുതുശ്ശേരി

News18 Malayalam | news18-malayalam
Updated: September 24, 2020, 6:35 PM IST
'ജോസിന്‍റെ സഞ്ചാര പഥം വ്യക്തമായി; ഇടത് സംബന്ധം അസംബന്ധം': ജോസഫ്.എം.പുതുശ്ശേരി
joseph m puthussery
  • Share this:
കോട്ടയം: ജോസ് ഗ്രൂപ്പിൽ നിന്നും ജോസഫ് ഗ്രൂപ്പിൽ എത്തിയ ജോസഫ് എം പുതുശ്ശേരി ജോസ് കെ മാണിക്ക് എതിരെ രൂക്ഷ വിമർശനം ആണ് ഉന്നയിച്ചത്. കെഎം മാണിയെ വ്യക്തിപരമായി കടന്നാക്രമിച്ച മുന്നണി ആണ് എൽഡിഎഫ്. ക്രൂരം ആയിരുന്നു ആ ആക്രമണം. അങ്ങനെ ഒരു മുന്നണിക്ക് ഒപ്പം എങ്ങനെ ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസഫ്.എം.പുതുശ്ശേരി ചോദിച്ചു.

അത്യാസന്ന നിലയിൽ ആയ സർക്കാരിന് ഒപ്പം നില്ക്കാൻ ജനാധിപത്യ വിശ്വാസികൾക്ക് ആകുമോ. ജോസിന്റെ സഞ്ചാരപഥം വ്യക്തമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് സംബന്ധിച്ച് ഇടത് പക്ഷവുമായി ധാരണ ആയിട്ടുണ്ട്. ജോസിന്റെ ഇടത് സംബന്ധം അസംബന്ധം ആണെന്ന കടുത്ത ആരോപണവും പുതുശ്ശേരി ആരോപിച്ചു.

എന്ത് കൊണ്ട് യുഡിഎഫ് എന്നും പുതുശ്ശേരി വ്യക്തമാക്കുന്നു. എന്നും ജനാധിപത്യ വിശ്വാസിയാണ്. കെഎം മാണി പോലും യുഡിഎഫ് വിട്ട ശേഷം തിരികെ യുഡിഎഫിലേക് തിരികെ എത്തുകയാണ് ചെയ്തത്. എൽഡിഎഫ് എന്നത് തന്റെ രാഷ്ട്രീയവുമായി ചേർത്ത് വെക്കാൻ ആകില്ല എന്നും പുതുശ്ശേരി വിശദീകരിക്കുന്നു.

ഉപാധികൾ ഇല്ലാതെ ആണ് ജോസഫ് ഗ്രൂപ്പിൽ ചേരുന്നത്. പുതുശ്ശേരിക്ക് ഒപ്പം തിരുവല്ല നഗരസഭാ വൈസ് ചെയർപേഴ്സണും മണ്ഡലം പ്രസിഡന്റുമാരും ജോസഫ് ഗ്രൂപ്പിൽ ചേർന്നു. കൂടുതൽ പേർ ജോസിനെ കൈവിടും എന്നാണ് പുതുശ്ശേരി വ്യക്തമാക്കുന്നത്.
Published by: user_49
First published: September 24, 2020, 6:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading