ജോസ് ടോമിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ജോസഫ് വിഭാഗം; 'പാലാ തർക്കം' തുടരുന്നു
ജോസ് ടോമിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ജോസഫ് വിഭാഗം; 'പാലാ തർക്കം' തുടരുന്നു
നേരത്തെ ജോസഫ് നടപടിയെടുത്ത 25 പേരിൽ ഒരാളാണ് ജോസ് ടോം പുലിക്കുന്നേൽ. ഇങ്ങനെയൊരാൾക്ക് പാർട്ടി ചിഹ്നം നൽകി മത്സരിപ്പിക്കാനാകില്ലെന്ന് ജോസഫ് വിഭാഗം നേതാക്കൾ വ്യക്തമാക്കി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോമിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ജോസഫ് വിഭാഗം. ജോസ് ടോം അച്ചടക്ക നടപടി നേരിട്ടയാളാണെന്ന് ജോസഫ് വിഭാഗം പറയുന്നു. നേരത്തെ ജോസഫ് നടപടിയെടുത്ത 25 പേരിൽ ഒരാളാണ് ജോസ് ടോം പുലിക്കുന്നേൽ. ഇങ്ങനെയൊരാൾക്ക് പാർട്ടി ചിഹ്നം നൽകി മത്സരിപ്പിക്കാനാകില്ലെന്ന് ജോസഫ് വിഭാഗം നേതാക്കൾ വ്യക്തമാക്കി. യുഡിഎഫ് നേതാക്കളുമായുള്ള ചർച്ചയിൽ പി.ജെ ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് സൂചന.
എന്നാൽ ജോസ് ടോമിന്റെ പേര് മുന്നോട്ടുവെച്ചത് ജോസ് കെ മാണി വിഭാഗത്തിന്റെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ജോസ് ടോമിന്റെ പേര് മുന്നോട്ടുവെക്കുമ്പോൾ എതിർപ്പുമായി ജോസഫ് വിഭാഗം രംഗത്തുവരുമെന്നത് മുന്നിൽക്കണ്ടാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ഈ നീക്കമെന്നാണ് സൂചന.
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അദ്ദേഹം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.